സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം ; പരീക്ഷയ്ക്ക് പോകുന്നതിനിടെ 19കാരന് ദാരുണാന്ത്യം

Spread the love

തൃശൂർ: കുന്നംകുളം ചൂണ്ടലിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് പത്തൊൻപതുകാരന് ദാരുണാന്ത്യം. വേലൂർ സ്വദേശി നീലങ്കാവിൽ വീട്ടിലെ ജോയൽ ജസ്റ്റിനാണ് മരിച്ചത്.

പരീക്ഷയ്ക്ക് പോകുന്നതിനിടെ ചൂണ്ടൽ പാറ അമ്പലത്തിന് സമീപത്താണ് അപകടമുണ്ടായത്. കുന്നംകുളം ഭാഗത്ത് നിന്ന് തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും എതിർ ദിശയിൽ വരികയായിരുന്ന ബസും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

തലക്ക് ഗുരുതരമായി പരിക്കേറ്റ ജോയൽ ജസ്റ്റിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഡോൺ ബോസ്കോ കോളേജിലെ ബിബിഎ വിദ്യാർത്ഥിയാണ് ജസ്റ്റിൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group