video
play-sharp-fill

കയ്യിലെ മുറിവിൽ ഉറുമ്പരിച്ചു; തലയ്ക്കും കഴുത്തിനുമേറ്റ മുറിവ് ജീവിതത്തെ താറുമാറാക്കി; ക്രൂരമർദ്ദനത്തിന് ഇരയായ ദിവസം വൈകീട്ട് 4 മണിവരെ ബോധമില്ലാതെ മരണത്തിന്റെ വക്കിൽ; പാലായിലെ അനാഥാലയത്തിൽ വളർന്ന പെൺകുട്ടി ജീവിത്തതിലും മരണത്തിലും അനാഥയായി മടക്കം

കയ്യിലെ മുറിവിൽ ഉറുമ്പരിച്ചു; തലയ്ക്കും കഴുത്തിനുമേറ്റ മുറിവ് ജീവിതത്തെ താറുമാറാക്കി; ക്രൂരമർദ്ദനത്തിന് ഇരയായ ദിവസം വൈകീട്ട് 4 മണിവരെ ബോധമില്ലാതെ മരണത്തിന്റെ വക്കിൽ; പാലായിലെ അനാഥാലയത്തിൽ വളർന്ന പെൺകുട്ടി ജീവിത്തതിലും മരണത്തിലും അനാഥയായി മടക്കം

Spread the love

കൊച്ചി: ചോറ്റാനിക്കരയിൽ ആൺസുഹൃത്തിന്റെ ആക്രമണത്തിനിരയായി ഇന്ന് ജീവൻ വെടിഞ്ഞ 19കാരി ജീവിതത്തിലും മരണത്തിലും അനാഥയായി മടക്കം. പാലായിലെ അനാഥാലയത്തിലാണ് വളർന്നതെങ്കിലും 4 വയസ്സു മുതൽ ജീവിതം മാറി. കുഞ്ഞിനെ ദത്തെടുത്ത സ്നേഹസമ്പന്നരായ മാതാപിതാക്കളുടെ ഏക മകളായി ചോറ്റാനിക്കരയിൽ ജീവിതം.

പക്ഷേ ഏതാനും വർഷങ്ങൾ‍ക്കു മുൻപ് കാര്യങ്ങൾ കലങ്ങിമറിഞ്ഞു. ഒടുവിൽ അനാഥയെപ്പോലെ മരണത്തിലേക്ക്. തന്നെ ക്രൂരമായി മർദ്ദിക്കുകയും മരണത്തിലേക്കു തള്ളിവിടുകയും ചെയ്ത അനൂപിനെ ഒരു വർഷം മുൻപാണ് ഇൻസ്റ്റഗ്രാം വഴി പെൺകുട്ടി പരിചയപ്പെടുന്നത്. പരിചയം പതിയെ അടുപ്പമായി.

പിതാവ് ഏതാനും വർഷം മുൻപു മരിച്ചതിനാൽ പെൺകുട്ടിയും മാതാവും മാത്രമായിരുന്നു വീട്ടിൽ. അനൂപ് വന്നു പോകാൻ തുടങ്ങിയതോടെ വീട്ടിലും കലഹം ആരംഭിച്ചു. പെൺകുട്ടിക്കു പലപ്പോഴും മർദ്ദനമേറ്റിരുന്നതായി മാതാവു തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അനൂപുമായുള്ള ബന്ധത്തെച്ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് മറ്റൊരിടത്തേക്ക് മാതാവ് താമസം മാറുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എങ്കിലും മകളുമായി ഇടയ്ക്കിടെ ബന്ധം പുലർത്തിക്കൊണ്ടിരുന്നു. ഒരു വർഷം മുൻപാണ് പെൺകുട്ടിയുടെ ജീവിതത്തിൽ മറ്റൊരു ദുരന്തം സംഭവിച്ചത്. സ്വകാര്യ ബസിലെ രണ്ടു ജീവനക്കാരുടെ ലൈംഗികാതിക്രമത്തിന് ഇരയായപ്പോൾ‌ 17 വയസ്സു മാത്രമായിരുന്നു കുട്ടിയുടെ പ്രായം. പോക്സോ കേസിൽ അറസ്റ്റിലായ ബസ് ജീവനക്കാർക്ക് പിന്നീടു ജാമ്യം ലഭിച്ചു.

എന്നാൽ, പെൺകുട്ടിയുടെ ജീവിതം അതോടെ കീഴ്മേൽ മറിഞ്ഞു. ഈ അവസ്ഥയാണ് അനൂപും മുതലെടുത്തത്. മറ്റ് ആൺസുഹൃത്തുക്കളുമായും ബന്ധമുണ്ടെന്നാരോപിച്ച് പെൺകുട്ടിയെ ഇടയ്ക്കിടെ ഇയാൾ മർദ്ദിച്ചിരുന്നു. തന്റെ ‘ഉടമസ്ഥതയിലുള്ള ഒരു വസ്തു’ എന്ന രീതിയിലാണ് ഇയാൾ പെൺകുട്ടിയോട് പെരുമാറിയിരുന്നതെന്നാണ് വിവരം.

ശനിയാഴ്ച രാത്രി 11 മണിയോടെ പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി തിരിച്ചു പോയത് പുലർച്ചെ 4 മണിയോടെയാണ്. ഈ നേരമത്രയും കൊടിയ പീഡനമായിരുന്നെന്ന് പൊലീസ് റിപ്പോർ‌ട്ടിൽ പറയുന്നു. ഒടുവിൽ സഹിക്ക വയ്യാതെ പെണ്‍കുട്ടി ആത്മഹത്യക്കും ശ്രമിച്ചു. നേരത്തേ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ രക്ഷപ്പെടാൻ സാധ്യതയുണ്ടായിരുന്നു. മരിച്ചെന്നു കരുതിയാണ് അനൂപ് ഉപേക്ഷിച്ചു പോയതെന്ന് പൊലീസ് പറയുന്നു.

അന്നു വൈകിട്ട് 4 മണിവരെ ബോധമില്ലാതെ, മരണത്തിന്റെ വക്കിൽ അനാഥയായി കിടക്കുകയായിരുന്നു ആ പെൺകുട്ടി. കയ്യിലെ മുറിവിൽ ഉറുമ്പരിച്ചിരുന്നു, തലയ്ക്കും കഴുത്തിനുമേറ്റ മുറിവ് ആ ജീവിതത്തെ താറുമാറാക്കിക്കളഞ്ഞു. പ്രതീക്ഷകളെല്ലാം വിഫലമാക്കി അഞ്ചാം ദിവസം കൊച്ചിയിലെ ആശുപത്രിയിൽ അന്ത്യശ്വാസം.