ഇടുക്കി ജില്ലയിൽ ഇന്ന് 19 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; 11 പേർക്ക് സമ്പർക്കത്തിലൂടെ രോ​ഗം; 48 പേർക്ക് രോ​ഗമുക്തി

Spread the love

സ്വന്തം ലേഖകൻ

തൊടുപുഴ: ഇടുക്കി ജില്ലയിൽ 19 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാഭരണകൂടം അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രോഗ ഉറവിടം അറിയാത്തവർ ഉൾപ്പടെ 11 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്.

ഇതിൽ ഒരാൾക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ 8 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. അതേസമയം ഇന്ന് 48 പേർ ജില്ലയിൽ രോ​ഗമുക്തി നേടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവർ:
1. ഏലപ്പാറ സ്വദേശി (59)
2. കരിങ്കുന്നം സ്വദേശി (28)
3. കരുണാപുരം ശൂലപ്പാറ സ്വദേശിനി (39)
4. കരുണാപുരം കുഴിത്തൊളു സ്വദേശിനി (23)
5. കട്ടപ്പന സ്വദേശി (40)
6. കട്ടപ്പന വലിയകണ്ടം സ്വദേശി (10)
7. പീരുമേട് കരടിക്കുഴി സ്വദേശിനി (24)
8 & 9. ഉപ്പുതറ കാപ്പിപതാൽ സ്വദേശികളായ കുടുംബാംഗങ്ങൾ ( പുരുഷൻമാർ – 22, 21)
10. കരിമണ്ണൂർ സ്വദേശിനി (14)

ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവർ:
1. പാമ്പാടുംപാറ വലിയതോവാള സ്വദേശി (24)

മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തി കൊവിഡ് സ്ഥിരീകരിച്ചവർ:
1 & 2. ചക്കുപള്ളം കുക്കിരിപ്പെട്ടി സ്വദേശികളായ കുടുംബാംഗങ്ങൾ
(പുരുഷൻ -30, സ്ത്രീ-47)
3. കരുണാപുരം ശൂലപ്പാറ സ്വദേശിനി (42)
4. മൂന്നാർ സ്വദേശിനി (29)
5 & 6. ഉടുമ്പൻചോല കരിമല സ്വദേശിനികളായ കുടുംബാംഗങ്ങൾ (35, 45)
7 & 8. വട്ടവട സ്വദേശികളായ കുടുംബാംഗങ്ങൾ ( 38,45)