പണം വെച്ച് ചൂതാട്ടം; തൊടുപുഴയിലും മൂവാറ്റുപുഴയിലുമായി 19പേർ അറസ്റ്റിൽ; സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഒരുമാസം മുൻപ് തൊടുപുഴയില്‍ ഇതരസംസ്ഥാന തൊഴിലാളി ആത്മഹത്യ ചെയ്ത സംഭവത്തിന്റെ അന്വേഷണമാണ് സംഘത്തെ കുടുക്കിയത്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഇടുക്കി: തൊടുപുഴയിലും മൂവാറ്റുപുഴയിലുമായി പണം വെച്ച് ചൂതാട്ടം നടത്തുന്ന സംഘത്തിലെ 19 പേർ പിടിയിൽ. ഇതര സംസ്ഥാന തൊഴിലാളികൾ അടക്കമുള്ളവരാണ് അറസ്റ്റിലായത്.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഒരുമാസം മുൻപ് തൊടുപുഴയില്‍ ഇതരസംസ്ഥാന തോഴിലാളി ആത്മഹത്യ ചെയ്തിരുന്നു. ചീട്ടുകളിയായിരുന്നു ആത്മഹത്യക്ക് കാരണം. ഇതെകുറിച്ചുള്ള അന്വേഷണത്തിനിടെയാണ് തൊടുപുഴ ക്ഷേത്രത്തിന് സമീപമുള്ള ഇതരസംസ്ഥാന തോഴിലാളികളുടെ അപ്പാർട്ടുമെന്‍റിലെ ചീട്ടുകളിയെകുറിച്ച് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് ഇന്നലെ പുലർച്ചെ പോലീസ് പരിശോധന നടത്തി. ബംഗാള്‍ ആസാം സ്വദേശികളായ ഏഴുപേരെയാണ് പിടകൂടിയത്. ഇവരില്‍ നിന്നും അറുപതിനായിരും രൂപയും മൊബൈല്‍ ഫോണും പിടിച്ചെടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൊടുപുയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഫ്ലാറ്റിലും മൂവാറ്റുപുഴയില്‍ ശ്രീമൂലം ക്ലബിലുമായിരുന്നു പരിശോധന. സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്ന വിവരത്തെ തുടര്‍ന്ന് അന്വേഷണം ഊര്‍ജ്ജിതമാക്കി.

ദിവസവും ജോലിചെയ്യുന്ന പണം സ്വരൂപിച്ച് ശനിയാഴ്ച്ച രാത്രിയില്‍ ചീട്ടികളി നടത്തുമെന്ന് ഇവര്‍ പൊലീസിന് മോഴി നല്‍കി. ചൂതാട്ടം നിയന്ത്രിക്കുന്നത് പെരുമ്പാവൂർ കേന്ദ്രീകരിച്ചുള്ള സംഘമെന്നാണ് തോടുപുഴ പൊലീസ് നൽകുന്ന വിവരം.

എറണാകുളം റൂറല്‍ എസ്പിക്ക് ലഭിച്ചവിവരത്തെ തുടര്‍ന്നാണ് മൂവാറ്റുപുഴ ശ്രീമുലം ക്ലബില്‍ പരിശോധന നത്തുന്നത്. പുലര്‍ച്ചെയായിരുന്നു അവിടെയും പരിശോധന. 12 പേരെ അറസ്റ്റു ചെയ്തു. ഇവരില്‍ നിന്നും മുന്നുലക്ഷത്തി തൊണ്ണൂറ്റിആറായരും രൂപ പിടികൂടി. ഇരു സംഘങ്ങൾക്കുമെതിരെ കേരളാ ഗൈയ്മിംഗ് ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി.