സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥി മുങ്ങിമരിച്ചു

Spread the love

സ്വന്തം ലേഖകൻ

വർക്കല: ഇടവ കാപ്പിലിൽ സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. കൊല്ലം കൊട്ടിയം മൈലാപ്പൂർ നാലുതുണ്ടിൽ വീട്ടിൽ സെയ്ദ് അലി (18) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് നാലോടെയായിരുന്നു അപകടം.

രണ്ട് സുഹൃത്തുക്കൾക്കൊപ്പം കാപ്പിൽ ബീച്ചിനോട് ചേർന്ന് കടലിൽ കുളിക്കവെ ശക്തമായ തിരയിൽപ്പെട്ട് സെയ്ദ് അലിയെ കാണാതാകുകയായിരുന്നു. തിരച്ചിലിനൊടുവിൽ അഞ്ചു മണിയോടെ കണ്ടെത്തി വർക്കല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷാജഹാൻ്റേയും ഷംലയുടേയും മകനാണ്. സഹോദരൻ ഷഹ്ബാസ്. മൈലാപ്പുർ എ. കെ. എം. എച്ച്. എസ്. എസ്സിലെ പ്ലസ് ടു വിദ്യാർഥിയാണ് സെയ്ദ് അലി.