video
play-sharp-fill

ഗാനമേള കഴിഞ്ഞ് മടങ്ങവേ സുഹൃത്തുക്കൾക്കൊപ്പം കടവിലേയ്ക്ക് എത്തി ; 18കാരൻ പുഴയിൽ ചാടി മരിച്ചു

ഗാനമേള കഴിഞ്ഞ് മടങ്ങവേ സുഹൃത്തുക്കൾക്കൊപ്പം കടവിലേയ്ക്ക് എത്തി ; 18കാരൻ പുഴയിൽ ചാടി മരിച്ചു

Spread the love

തിരുവനന്തപുരം: വട്ടിയൂർക്കാവ് തൊഴുവൻകോട് ആരിക്കോണം കടവിൽ 18കാരൻ പുഴയിൽ ചാടി മരിച്ചു. വാരിക്കോണം സ്വദേശി ബാലുവാണ് മരിച്ചത്. രാത്രി 10 മണിയോടെയാണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പമാണ് ബാലു കടവിലേയ്ക്ക് എത്തിയത്.

ബാലു എന്തിനാണ് പുഴയിലേയ്ക്ക് എടുത്തുചാടിയതെന്ന കാര്യം വ്യക്തമല്ല. തിരുവനന്തപുരം ഫയർ സ്റ്റേഷനിൽ നിന്ന് ഫോഴ്സിന്റെ ഒരു യൂണിറ്റ് എത്തി സ്കൂബ ഡൈവേഴ്സ് അടങ്ങുന്ന ഒരു സംഘം പുഴയിൽ നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

തൊഴുവൻകോട് ക്ഷേത്രത്തിൽ ​നിന്ന് ഗാനമേള കഴിഞ്ഞ് രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് ബാലു ഈ കടവിലേയ്ക്ക് എത്തിയത് എന്നാണ് വിവരം. ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കൾക്ക് നീന്താൻ അറിയാത്തതിനാൽ പുഴയിലേക്ക് ചാടിയില്ല. 12 മണിക്ക് ശേഷമാണ് ഫയർ ഫോഴ്സ് വിവരമറിഞ്ഞു സ്ഥലത്ത് എത്തിയത്. വട്ടിയൂർക്കാവ് പൊലീസിൽ വിവരം അറിയിച്ചിരുന്നു എങ്കിലും മൃതദേഹം കണ്ടെത്തുന്നത് വരെ പൊലീസുകാർ സ്ഥലത്ത് എത്തിയിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group