
സ്വന്തം ലേഖകൻ
കൊച്ചി: എറണാകുളം റേഞ്ചില്‍ സ്‌കൂള്‍ ബസുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ മദ്യപിച്ച് സ്‌കൂള്‍ ബസ് ഓടിച്ച 18 ഡ്രൈവര്‍മാര്‍ പിടിയിലായി. ഇതില്‍ 12 പേരും ഇടുക്കിയിലാണ് പിടിയിലായത്.
മദ്യപിച്ചും അശ്രദ്ധയോടെയും വാഹനമോടിച്ചതിന് മറ്റു 26 സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ക്കെതിരെയും നടപടി സ്വീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗതാഗത നിയമം ലംഘിക്കുന്നവരെ കയ്യോടെ പൊക്കുന്നതിന് കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസ് കര്‍ശന നടപടി സ്വീകരിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്ന് പരിശോധന നടത്തിയത്.
എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇന്ന് സ്‌കൂള്‍ ബസുകള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന കൂടുതൽ. ഇതിലാണ് മദ്യപിച്ച് വാഹനം ഓടിച്ച സ്‌കൂള്‍ ഡ്രൈവര്‍മാര്‍ പിടിയിലായത്. എറണാകുളം റേഞ്ചിലെ നാലു ജില്ലകളിലായി 1831 സ്‌കൂള്‍ വാഹനങ്ങളും 2248 സ്വകാര്യ വാഹനങ്ങളുമാണ് പരിശോധിച്ചത്.



