10 വയസ് മുതൽ തുടങ്ങിയ പീഡനം! കാസർഗോഡ് 17-കാരിയെ ലൈംഗിക പീഡനത്തിനിരയാക്കി അച്ഛനും അമ്മാവനും നാട്ടുകാരനും ; അച്ഛനും അമ്മാവനും ഒളിവിൽ നാട്ടുകാരൻ കസ്റ്റഡിയിൽ

Spread the love

കാസർഗോഡ് : അമ്പലത്തറയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി അച്ഛനും അമ്മാവനും നാട്ടുകാരനും.

17കാരിയാണ് പീഡനത്തിന് ഇരയായത്, പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയതോടെ കൗൺസിലിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തിറിയുന്നത്.

കുട്ടിക്ക് 10 വയസായത് മുതൽ കുട്ടിയുടെ പിതാവ് പീഡിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്നാണ് കുട്ടി കൗൺസിലറോട് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ കൗൺസിലർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് പോലീസിനോടും കുട്ടി കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. രണ്ടുവർഷം മുമ്പ് അമ്മാവനും പീഡിപ്പിക്കാൻ തുടങ്ങിയെന്നും രണ്ടുമാസം മുമ്പ് നാട്ടുകാരനായ വിജയൻ എന്നയാളും പീഡിപ്പിച്ചെന്ന് കുട്ടി മൊഴി നൽകി.

വിജയനെ പോലീസ് പിടികൂടി, അച്ഛനും അമ്മാവനും ഒളിവിൽ പോയിരിക്കുകയാണ്.