play-sharp-fill
അപകടം നടന്ന ട്രാക്ക് കാണാൻ എത്തി ; പതിനേഴുകാരനും സഹോദരിയ്ക്കും രക്ഷകനായി പൊലീസ് ഉദ്യോഗസ്ഥൻ ; വിസിലില്‍ സഹോദരങ്ങള്‍ക്ക് രണ്ടാം ജന്മം

അപകടം നടന്ന ട്രാക്ക് കാണാൻ എത്തി ; പതിനേഴുകാരനും സഹോദരിയ്ക്കും രക്ഷകനായി പൊലീസ് ഉദ്യോഗസ്ഥൻ ; വിസിലില്‍ സഹോദരങ്ങള്‍ക്ക് രണ്ടാം ജന്മം

സ്വന്തം ലേഖകൻ

പാലക്കാട്: ഷൊർണൂരില്‍ നാലുപേരുടെ മരണത്തിനിടാക്കിയ ഭാരതപ്പുഴയ്ക്ക് കുറകെയുള്ള റെയില്‍വേ മേല്‍പ്പാലത്തിലൂടെ നടന്ന പതിനേഴുകാരന് രക്ഷകനായി റെയില്‍വേ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവില്‍ പൊലീസ് ഓഫീസർ സി സുമേഷ്.

മംഗള എക്സ്പ്രസ് പാലത്തിനടുത്തേക്കെത്തുമ്ബോള്‍ തീവണ്ടിക്ക് മുന്നിലേക്ക് നടന്ന് നിങ്ങുകയായിരുന്ന വിദ്യാർത്ഥിയെയാണ് സി സുമേഷ് സമയോജിത ഇടപെടലിലൂടെ രക്ഷപ്പെടുത്തിയത്. പതിനാലും പതിനേഴും വയസുള്ള സഹോദരങ്ങളാണ് ഷൊർണൂരില്‍ ഭാരതപ്പുഴയ്ക്ക് കുറകെയുള്ള റെയില്‍വേ മേല്‍പ്പാലത്തിലൂടെ നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഹോദരൻ മുന്നോട്ട് നിങ്ങുന്നത് കണ്ട സഹോദരി ട്രെയിന്‍ വരുന്നുണ്ടെന്ന് അറിയിക്കാൻ ഉറക്കെ വിളിക്കുന്നത് കേട്ടാണ് വിസിലടിച്ചതെന്ന് സുമേഷ് പറഞ്ഞു. രണ്ട് തവണ വിസിലടിച്ചെങ്കിലും കുട്ടി തിരിഞ്ഞ് നോക്കിയില്ലെന്നും പെട്ടെന്ന് തിരിഞ്ഞ് നോക്കിയപ്പോള്‍ സുരക്ഷാ കവചത്തിലേക്ക് മാറാൻ വിളിച്ചു പറഞ്ഞു. അപ്പോഴേക്കും തീവണ്ടി അടുത്തെത്തിയിരുന്നു.

ഇന്നലെ വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. ഷൊർണൂരില്‍ നാലുപേരുടെ മരണത്തിനിടാക്കിയ അപടത്തില്‍ മരിച്ച ആള്‍ക്കായുള്ള തിരച്ചില്‍ നടക്കുകയായിരുന്നു. പൊലീസുകാർ ഡ്യൂട്ടിക്ക് ഉണ്ടായിരുന്നതിനാലാണ് വൻ അപകടം ഒഴിവായതെന്നും സുമേഷ് പ്രതികരിച്ചു.

പെണ്‍കുട്ടിയെ ആദ്യം തന്നെ ട്രാക്കില്‍ നിന്ന് മാറ്റാൻ കഴിഞ്ഞു. കഴിഞ്ഞ ദിവസം അപകടം നടന്ന ട്രാക്ക് കാണാൻ എത്തിയതായിരുന്നു കുട്ടികള്‍. അവർക്ക് തീവണ്ടി വരുമോ എന്ന് അറിയില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

വാണിയംകുളം സ്വദേശിളായ സഹോദരങ്ങളാണ് അപടത്തില്‍പ്പെട്ടത്. പ്രായപൂർത്തിയാവാത്ത കുട്ടികളായതിനാല്‍ പൊലീസും സുരക്ഷാസേനയും രക്ഷിതാക്കളെ വിളിച്ചുവരുത്തിയാണ് അവരെ വിട്ടയച്ചത്.