video
play-sharp-fill
വിദ്യാർഥിനിയെ പാർക്കിൽവെച്ച് പീഡിപ്പിച്ച്​ ഗർഭിണിയാക്കി ; 26 കാരൻ അറസ്റ്റിൽ ; പെൺകുട്ടിയുടെ അമ്മയുടെ പരാതിയിലാണ് അറസ്റ്റ്

വിദ്യാർഥിനിയെ പാർക്കിൽവെച്ച് പീഡിപ്പിച്ച്​ ഗർഭിണിയാക്കി ; 26 കാരൻ അറസ്റ്റിൽ ; പെൺകുട്ടിയുടെ അമ്മയുടെ പരാതിയിലാണ് അറസ്റ്റ്

തിരുവല്ല: വിദ്യാർഥിനിയെ പാർക്കിൽവെച്ച് പീഡിപ്പിച്ച്​ ഗർഭിണിയാക്കിയ കേസിലെ പ്രതി പിടിയിൽ. സംഭവവുമായി ബന്ധപ്പെട്ട് ചുങ്കപ്പാറ സ്വദേശി ജെസ്വിനെ (26) കീഴ്വായ്പൂര് പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിലാണ് ജെസ്വിനെ അറസ്റ്റ് ചെയ്തത്.

തിരുവല്ല പൊലീസ് സ്‌റ്റേഷൻ പരിധിയിൽ കവിയൂർ പഞ്ചായത്തിലെ മനയ്ക്കച്ചിറ പാർക്കിൽവെച്ചാണ്​ പീഡനമെന്ന് പെൺകുട്ടിയുടെ മൊഴിയിലുണ്ട്. മാത്രമല്ല പ്രതിയുടെ മന്നംകരച്ചിറയിലെ വീട്ടിലെത്തിച്ചും പീഡനത്തിന് ഇരയാക്കി.

കേസ് രജിസ്റ്റർ ചെയ്ത കാലയളവിൽ നടത്തിയ വൈദ്യപരിശോധനയിൽ പെൺകുട്ടി ആറാഴ്ച ഗർഭിണിയാണെന്ന് കണ്ടെത്തി. പെൺകുട്ടിയുടെ പ്രായം, ഭാവി, ഗർഭത്തിന്‍റെ കാലദൈർഘ്യം എന്നിവ കണക്കിലെടുത്ത് സി.ഡബ്ല്യു.സിയുടെ സഹായത്തോടെ കോട്ടയം മെഡിക്കൽ കോളജിൽ ഗർഭഛിദ്രം നടത്തി. നിലവിൽ പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group