video
play-sharp-fill

17 വര്‍ഷം മുൻപ് കാണാതായ യുവതിയെ കണ്ടെത്തി ദില്ലി പൊലീസ്;2006 -ല്‍ തട്ടിക്കൊണ്ടുപോയെന്ന പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണമാണ് 17 വര്‍ഷങ്ങള്‍ക്കിപ്പുറം 32-ാം വയസില്‍ യുവതിയെ കണ്ടെത്തിയത്

17 വര്‍ഷം മുൻപ് കാണാതായ യുവതിയെ കണ്ടെത്തി ദില്ലി പൊലീസ്;2006 -ല്‍ തട്ടിക്കൊണ്ടുപോയെന്ന പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണമാണ് 17 വര്‍ഷങ്ങള്‍ക്കിപ്പുറം 32-ാം വയസില്‍ യുവതിയെ കണ്ടെത്തിയത്

Spread the love

സ്വന്തം ലേഖകൻ

ദില്ലി: 17 വര്‍ഷം മുമ്ബ് കാണാതായ യുവതിയെ കണ്ടെത്തി ദില്ലി പൊലീസ്. 2006 -ല്‍ തട്ടിക്കൊണ്ടുപോയെന്ന പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണമാണ് 17 വര്‍ഷങ്ങള്‍ക്കിപ്പുറം 32-ാം വയസില്‍ യുവതിയെ കണ്ടെത്തിയത്.

ദില്ലിയിലെ വാടക മുറിയില്‍ താമസിച്ച്‌ വരവെ ന്യൂദില്ലിയിലെ ഗോകല്‍പുരിയില്‍ ആയിരുന്നു ഇവരെ കണ്ടെത്തിയത്..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെയ് 22 ന്, സീമാപുരി പൊലീസ് സ്റ്റേഷനില്‍ ഒരു രഹസ്യ വിവരം ലഭിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ 17 വര്‍ഷം മുമ്ബ് തട്ടിക്കൊണ്ടുപോയെന്ന് പരാതിയുള്ള ഇന്ന് 32 വയസുള്ള യുവതിയെ കണ്ടത്തുകയായിരുന്നുവെന്ന് ഡിസിപി ഷഹ്ദര രോഹിത് മീണ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് 2006ല്‍ ഗോകുല്‍പുരി പൊലീസ് സ്റ്റേഷനില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. 2006-ലാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. വീട്ടില്‍ നിന്ന് പോയ ശേഷം പെണ്‍കുട്ടി യുപിയില്‍ ദീപക് എന്നയാളോടൊപ്പം താമസിച്ചുവരികയായിരുന്നു എന്ന് പൊലീസ് കണ്ടെത്തി.

ഒടുവില്‍ ഇയാളുമായി തെറ്റിപ്പിരിഞ്ഞ് ലോക്ക്ഡൌണ്‍ കാലത്താണ് ദില്ലിയിലെ ഗോകല്‍പുരിയില്‍ താമസം തുടങ്ങിയത്. ഇക്കാര്യങ്ങള്‍ പെണ്‍കുട്ടി വെളിപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. അതേസമയം, ദില്ലിയില്‍ നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട 116 കൂട്ടികളടക്കം 301 -ഓളം പേരെ ഷഹ്ദാര ജില്ലയില്‍ നിന്ന് മാത്രം കണ്ടെടുത്തതായി ഡിസിപി ഷഹ്ദര രോഹിത് മീണയെ ഉദ്ധരിച്ച്‌ എൻഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, ദില്ലിയിലെ ശ്രദ്ധ വോള്‍ക്കര്‍ മോഡല്‍ കൊലപാതകം ഹൈദരാബാദിലും റിപ്പോര്‍ട്ട് ചെയ്തു. യുവതിയെ വെട്ടി നുറുക്കി ശരീര ഭാഗങ്ങള്‍ വിവിധ ഇടങ്ങളില്‍ ഉപേക്ഷിച്ചു. ഹൈദരാബാദ് സ്വദേശി യാരം അനുരാധ റെഡ്ഡിയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ 48 കാരൻ ചന്ദര്‍മോഹനെ പൊലീസ് പിടികൂടി. നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും സ്ത്രീയുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്‍റെ ചുരുളഴിച്ചത്.

Tags :