സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: ഒഡീഷയിലെ ആദ്യ വന്ദേ ഭാരത് ട്രെയിന്‍ സര്‍വ്വീസിന് ഇന്നു തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും റെയില്‍വേ മന്ത്രി അശ്വിനി വൈശഷ്ണവും ചേര്‍ന്ന് ഹൗറ-പുരി വന്ദേ ഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
രാജ്യത്തെ 17-ാമത് വന്ദേ ഭാരത് ട്രെയിന്‍ സര്‍വ്വീസാണിത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹൗറയ്ക്കും പുരിക്കും ഇടയിലുള്ള വന്ദേ ഭാരത് ട്രെയിന്‍ മറ്റ് റൂട്ടുകളിലേതുപോലെ പകല്‍ സമയത്താണ് സര്‍വീസ് നടത്തുക. രാവിലെ ആറിന് യാത്ര തുടങ്ങുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 12.30 ന് പുരിയിലെത്തും. പുരിയില്‍നിന്നും തിരികെ ഉച്ചയ്ക്ക് ഒന്നിന് ട്രെയിന്‍ യാത്ര തുടങ്ങും. ജഗന്നാഥ ക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥാടകര്‍ക്ക് ഉച്ചയോടെ സുഖമായി അവിടെ എത്തിച്ചേരാനും കൃത്യസമയത്ത് അവരുടെ ഹോട്ടലില്‍ ചെക്ക് ചെയ്യാനും സാധിക്കുമെന്ന് ഒരു മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
മറ്റു നാലു വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസുകള്‍ക്കു കൂടി ഉടന്‍ തുടക്കമാകും. മുംബൈ-ഗോവ, റാഞ്ചി-പട്ന, ഗുവാഹത്തി-ന്യൂ ജല്‍പായ്ഗുരി (ഇവിടങ്ങളിലേക്ക് ഏകദേശം ആറു മണിക്കൂര്‍) ഡല്‍ഹി-ഡെറാഡൂണ്‍ (ഏകദേശം നാലു മണിക്കൂര്‍) എന്നീ റൂട്ടുകളിലാണ് പുതിയ വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസുകള്‍. ഗുജറാത്ത്, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, തെലങ്കാന, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, കര്‍ണാടക, തമിഴ്നാട്, ഉത്തര്‍പ്രദേശ്, ജമ്മു കശ്മീര്‍, രാജസ്ഥാന്‍, മധ്യപ്രദേശ്, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇതുവരെ 16 കോച്ചുകളുള്ള സെമി-ഹൈസ്പീഡ് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. വേഗനിയന്ത്രണങ്ങളും മറ്റ് നടപടികളും ഒഴിവാക്കി യാത്രാ സമയം പരമാവധി കുറച്ച് എല്ലാ റൂട്ടുകളിലും സര്‍വീസുകള്‍ നടത്താനുള്ള ഓപ്ഷനുകള്‍ റെയില്‍വേ നോക്കുന്നുണ്ട്.
നാല് മുതല്‍ എട്ട് മണിക്കൂര്‍ വരെയുള്ള യാത്രകളാണ് സാധാരണ വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസുകള്‍ക്കുള്ളത്. മൂന്ന്-നാലു മണിക്കൂറില്‍ താഴെ സമയമെടുക്കുന്ന ചെറിയ റൂട്ടുകളില്‍ വന്ദേ മെട്രോകള്‍ എന്നു വിളിക്കുന്ന വന്ദേഭാരതിന്റെ ചെറിയ പതിപ്പുകളായിരിക്കും സര്‍വീസ് നടത്തുക. അതേസമയം, എട്ട് മണിക്കൂറിലധികം സമയമെടുക്കുന്ന റൂട്ടുകളില്‍ സ്ലീപ്പര്‍ പതിപ്പ് ഉണ്ടായിരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
രാജ്യം 75-ാമത് സ്വാതന്ത്ര്യദിനമാഘോഷിക്കുന്ന 2023 ഓഗസ്റ്റ് 15-നകം ഇന്ത്യയിലെ 75 നഗരങ്ങളെയും പട്ടണങ്ങളെയും ബന്ധിപ്പിക്കുന്ന വിവിധ റൂട്ടുകളില്‍ വന്ദേ ഭാരത് അവതരിപ്പിക്കാനുള്ള തീവ്ര പ്രയത്നത്തിലാണ് റെയില്‍വേ. ഇതിനുപുറമെ, അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 400 വന്ദേ ഭാരത് ട്രെയിനുകള്‍ പുറത്തിറക്കാനുള്ള മഹത്തായ പദ്ധതി കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ രൂപീകരിച്ചു.
റെയില്‍വേ പൊതുമേഖലാ സ്ഥാപനമായ റെയില്‍ വികാസ് നിഗം ലിമിറ്റഡുമായി ചേര്‍ന്ന് റഷ്യയിലെ ടിഎംഎച്ച് കൂടുതല്‍ ദൂരത്തേക്ക് സ്ലീപ്പര്‍ പതിപ്പുകളില്‍ 120 വന്ദേ ഭാരതുകള്‍ നിര്‍മ്മിക്കാനുള്ള കരാര്‍ നേടി. ബിഎച്ച്‌ഇഎല്ലിന്റെ നേതൃത്വത്തിലുള്ള ഒരു കണ്‍സോര്‍ഷ്യത്തിന് ഒരേ തരത്തിലുള്ള 80 എണ്ണം നിര്‍മ്മിക്കാന്‍ ഓര്‍ഡര്‍ നല്‍കിയിരുന്നു.
മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കുന്നവയാണ് വന്ദേ ഭാരത് ട്രെയിനുകള്‍. ഈ ട്രെയിനിന് പരമ്ബരാഗത ട്രെയിനുകളേക്കാള്‍ വേഗത്തില്‍ വേഗത കൂട്ടാനും വേഗത കുറയ്ക്കാനും കഴിയും.