വി ജി വിനോദ് കുമാർ ഉൾപ്പെടെ സംസ്ഥാനത്തെ 17 എസ്പിമാർക്ക് ഐപിഎസ് ; വി ജി വിനോദ് കുമാർ കോട്ടയം വിജിലൻസ് മേധാവി ആയിരിക്കെ അൻപതോളം അഴിമതിക്കാരെ അകത്താക്കിയ ഉദ്യോഗസ്ഥൻ
തിരുവനന്തപുരം: കോട്ടയം മുൻ വിജിലൻസ് മേധാവി വി ജി വിനോദ് കുമാറിന് ഐപിഎസ് പദവി. വിനോദ് കുമാർ ഉൾപ്പെടെ സംസ്ഥാന പോലീസ് സേനയിലെ 17 എസ്പിമാർക്കാണ് ഐപിഎസ് പദവി നൽകി ഉത്തരവായത്.
2021 വർഷത്തെ ബാച്ചിൽ നിന്നും 12 പേർക്കും 2022 വർഷത്തെ ബാച്ചിൽ നിന്നും 5 പേർക്കുമാണ് ഐപിഎസ് ലഭിച്ചത്.
2021 ബാച്ചിൽ ഐപിഎസ് ലഭിച്ചവർ:-
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
- കെ കെ മാർക്കോസ്
- എ അബ്ദുൽ റാഷി
- പി സി സജീവൻ
- വി ജി വിനോദ് കുാർ
- പി എ മുഹമ്മദ് ആരിഫ്
- എ ഷാനവാസ്
- എസ് ദേവ മനോഹർ
- മുഹമ്മദ് ഷാഫി കെ
- ബി കൃഷ്ണകുമാർ (sr)
- കെ സലിം
- ടി കെ സുബ്രമണ്യൻ
- കെ വി മഹേഷ് ദാസ്
2022 ബാച്ചിൽ ഐപിഎസ് ലഭിച്ചവർ:-
- കെ കെ മൊയ്ദീൻകുട്ടി
- എസ് ആർ ജ്യോതിഷ് കുമാർ
- വി ഡി വിജയൻ
- പി വാഹിദ്
- മോഹനചന്ദ്രൻ നായർ എം പി
എന്നിവർക്കാണ് ഐപിഎസ് ലഭിച്ചത്. ഇവരെ അടുത്ത ദിവസം തന്നെ വിവിധ ജില്ലകളിൽ പോലീസ് മേധാവിമാരായും മറ്റും നിയമിക്കും.
വി ജി വിനോദ് കുമാർ കിഴക്കൻ മേഖല വിജിലൻസ് മേധാവിയായിരിക്കെ അഴിമതിക്കാരും കൈക്കൂലിക്കാരുമായ 50ലധികം ഉദ്യോഗസ്ഥരെയാണ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത്. കോട്ടയം,ആലപ്പുഴ, ഇടുക്കി ജില്ലകളുടെ ചുമതലകളാണ് വിജി വിനോദ് കുമാർ വിജിലൻസിൽ വഹിച്ചിരുന്നത്.
Third Eye News Live
0