കൈവശം 1.67 ലക്ഷം കോടി: കടം നാലു ലക്ഷം കോടി: സ്ഥാനാർത്ഥിയുടെ സ്വത്ത് വിവരം കേട്ട് നാട്ടുകാരും കമ്മിഷനും ഞെട്ടി

കൈവശം 1.67 ലക്ഷം കോടി: കടം നാലു ലക്ഷം കോടി: സ്ഥാനാർത്ഥിയുടെ സ്വത്ത് വിവരം കേട്ട് നാട്ടുകാരും കമ്മിഷനും ഞെട്ടി

സ്വന്തം ലേഖകൻ

ചെന്നൈ: കോടികൾ ആസ്ഥികളുള്ള സ്ഥാനാർത്ഥികളെപ്പറ്റി തരഞ്ഞെടുപ്പിൽ കേൾക്കുന്നത് പതിവ് കാഴ്ചയാണ്. എന്നാൽ, 1.67 കോടി രൂപയുടെ ആസ്ഥിയും, നാലു ലക്ഷം കോടി കടവുമുള്ള സ്ഥാനാർത്ഥിയെ ആരും കണ്ടിരിക്കാൻ സാധ്യതയില്ല. ഇതാണ് ഇപ്പോൾ ചെന്നൈയിൽ നിന്നും പുറത്തു വന്നിരിക്കുന്ന കണക്ക് സൂചിപ്പിക്കുന്നത്.
നിയമസഭാ ഉപതെരഞ്ഞെടുപ്പു നടക്കുന്ന തമിഴ്നാട്ടിലെ പെരാമ്ബൂർ മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കുന്ന റിട്ട. പൊലീസ് ഇൻസ്‌പെക്ടർ ജെ. മോഹൻരാജ്(67) നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച സ്വത്തുവിവരം സംബന്ധിച്ച സത്യവാങ്മൂലത്തിലെ വിശദാംശമാണിത്.

ആസ്തി വിവരം സംബന്ധിച്ച സത്യവാങ്മൂലത്തിനൊപ്പം മോഹൻരാജിന്റെ നാമനിർദ്ദേശ പത്രികയും സ്വീകരിച്ചിട്ടുണ്ട്. രാഷ്ട്രീയം സസൂക്ഷ്മം നിരീക്ഷിക്കുന്നവർക്കു മോഹൻരാജ് സമർപ്പിച്ച കണക്ക് ചിരപരിചിതമായിരിക്കുമെന്നുറപ്പ്. കുറഞ്ഞപക്ഷം 1.67 ലക്ഷം കോടിയെങ്കിലും. ഇന്ത്യൻ രാഷ്ട്രീയത്തെ ഉലച്ച 2ജി സ്‌പെക്ട്രം അഴിമതിക്കേസിൽ മാധ്യമങ്ങളിൽ പലവട്ടം പ്രത്യക്ഷപ്പെട്ട കോടിക്കണക്കിന് സത്യവാങ്മൂലവുമായി സാമ്യം തോന്നിയാൽ അതു യാദൃച്ഛികം മാത്രം! നാലു ലക്ഷം കോടിയെന്ന അക്കങ്ങൾ കൂടുതൽ പരിചിതം തമിഴ്നാട്ടുകാർക്കായിരിക്കും. സംസ്ഥാനത്തിന്റെ മൊത്തം കടമാണത്രേ ഈ തുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മനഃപൂർവമാണ് ഇത്തരമൊരു കണക്ക് സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയതെന്ന് മോഹൻരാജ് പറയുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മറ്റു സ്ഥാനാർത്ഥികൾ തങ്ങൾക്കു തോന്നുംപടി സമർപ്പിക്കുന്ന സത്യവാങ്മൂലം വെള്ളംതൊടാതെ വിഴുങ്ങുന്ന തെരഞ്ഞെടുപ്പു കമ്മിഷനെ പരിഹസിക്കുകയായിരുന്നു തന്റെ ലക്ഷ്യംമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.