
16 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി’; 31കാരന് 46 വര്‍ഷം ജയിലില്‍കഠിനതടവ്.
സ്വന്തം ലേഖിക
മലപ്പുറം :മലപ്പുറത്ത് പതിനാറു വയസ്സുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സ്വകാര്യ ബസ് ജീവനക്കാരനായ പ്രതിക്ക് 46 വര്‍ഷം കഠിനതടവും 2.05 ലക്ഷം രൂപ പിഴയും വിധിച്ചു.
പെരിന്തല്‍മണ്ണ- മലപ്പുറം റൂട്ടിലെ സ്വകാര്യ ബസ് ജീവനക്കാരനായ ചട്ടിപ്പറമ്ബ് കൊട്ടപ്പുറം താമരശേരി വീട്ടില്‍ ഷമീമിനെയാണ് (31) പെരിന്തല്‍മണ്ണ പോക്സോ സ്പെഷല്‍ കോടതി ജഡ്ജ് എസ്. സൂരജ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷവും എട്ട് മാസവും അധിക തടവനുഭവിക്കണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിഴത്തുക ഇരക്ക് നല്‍കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി. പെരിന്തല്‍മണ്ണ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മലപ്പുറം ജില്ലയിലെ നിരവധി സ്റ്റേഷനുകളില്‍ അടിപിടി, വഞ്ചന കേസുകളിലുള്‍പ്പെട്ടയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം വിചാരണ തുടങ്ങാനിരിക്കെ 2022 ജനുവരിയില്‍ ഒളിവില്‍ പോയതിനെ തുടര്‍ന്ന് പ്രതിയെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.