കക്കാടംപൊയിലിൽ 16 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി ; പൊലീസ് അന്വേഷണം ആരംഭിച്ചു

Spread the love

കോഴിക്കോട് : കക്കാടംപൊയിലിൽ 16 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. താഴെ കക്കാട് താമസിക്കുന്ന ആസാം സ്വദേശിനി സുമൻ ആണ് മരിച്ചത്.

video
play-sharp-fill

വിഷം അകത്ത് ചെന്ന് മരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബത്തെ പൊലീസ് ചോദ്യം ചെയ്തു.

വീട്ടിൽ വഴക്ക് ഉണ്ടായിരുന്നെന്നും തുടർന്നാണ് മകളെ വിഷം കഴിച്ച നിലയിൽ കണ്ടതെന്ന് കുടുംബാംഗങ്ങൾ മൊഴി നൽകി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group