ആലപ്പുഴയിൽ പള്ളിയിലെ ക്വയർ പരിശീലനത്തിനിടെ വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു

Spread the love

ആലപ്പുഴ : പള്ളിയിലെ ക്വയർ പരിശീലനത്തിനിടെ വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു. വിരുപ്പാല തൈപ്പറമ്പിൽ ലിജോയുടെ മകൻ എഡ്വിൻ ലിജോ(16)ആണ് മരിച്ചത്.

video
play-sharp-fill

തകഴി വിരുപ്പാല സെൻ്റ് ജൂഡ് പള്ളിയിലാണ് സംഭവം. ‘കീബോർഡ് വായിക്കുന്നതിനിടെ എഡ്വിൻ കുഴഞ്ഞ് വീഴുകയായിരുന്നു.

ആദ്യം തകഴിയിലെയും പിന്നീട് പരുമലയിലെയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പച്ച ലൂർദ്ദ് മാതാ എച്ച് എസ് എസിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്.