ട്രെയിനിൽ അച്ഛനൊപ്പം യാത്ര ചെയ്ത പതിനാറുകാരിയുടെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കുകയും അശ്ലീലം പറയുകയും ചെയ്ത സംഭവം; ചാലക്കുടി സ്വദേശികളായ രണ്ടുപേർ പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തൃശൂര്‍: ട്രെയിനില്‍ അച്ഛനൊപ്പം യാത്ര ചെയ്ത പതിനാറുകാരിയെ ആക്രമിച്ച സംഭവത്തില്‍ പ്രതികളായ രണ്ടുപേര്‍ പിടിയില്‍.

ചാലക്കുടി സ്വദേശികളായ സിജോ, ജോയ് എന്നിവരാണ് പിടിയിലായത്. ഇരുവരും ഒളിവില്‍ കഴിയുകയായിരുന്നു. അതിക്രമത്തില്‍ റെയില്‍വെ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്ച രാത്രി ഗുരുവായൂര്‍ എക്സ്പ്രസ്സിലാണ് സംഭവം. എറണാകുളത്ത് നിന്ന് വരികയായിരുന്ന തൃശൂര്‍ സ്വദേശികള്‍ക്കാണ് ദുരനുഭവം ഉണ്ടായത്. കുട്ടിയുടെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചതായും അശ്ലീലം പറഞ്ഞതായി പരാതിയില്‍ പറയുന്നു. ഗാര്‍ഡിനോട് പരാതിപ്പെട്ടിട്ടും പൊലീസിനെ ഉടനടി അറിയിച്ചില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു.

50 വയസിന് മുകളില്‍ പ്രായം തോന്നിക്കുന്ന ആറോളം പേര്‍ ചേര്‍ന്നാണ് അതിക്രമം കാട്ടിയതെന്നാണ് പരാതിയില്‍ പറയുന്നത്. ഇവരെ തടയാന്‍ ശ്രമിച്ച മലപ്പുറം സ്വദേശിക്ക് മര്‍ദ്ദനമേറ്റിരുന്നു.