video
play-sharp-fill

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി : മരിച്ചത് മുൻ സന്തോഷ് ട്രോഫി താരമായ പരപ്പനങ്ങാടി സ്വദേശി ; സംസ്ഥാനത്തെ കോവിഡ് മരണം 15 ആയി

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി : മരിച്ചത് മുൻ സന്തോഷ് ട്രോഫി താരമായ പരപ്പനങ്ങാടി സ്വദേശി ; സംസ്ഥാനത്തെ കോവിഡ് മരണം 15 ആയി

Spread the love

സ്വന്തം ലേഖകൻ

മലപ്പുറം: സംസ്ഥാനത്ത് ഒരാൾ കൂടി കൊറോണ വൈറസ് ബാധിച്ച് മരിച്ചു. രോഗം സ്ഥിരീകരിച്ച് മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന പരപ്പനങ്ങാടി സ്വദേശി ഹംസക്കോയയാണ് (61) മരിച്ചത്.

ന്യൂമോണിയ ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്നു ഇദ്ദേഹം. ഇന്ന് രാവിലെ ആറരയോടെയാണ് ഹംസക്കോയയുടെ മരണം സ്ഥിരീകരിച്ചത്. മെയ് 21ന് മുംബൈയിൽ നിന്നും നാട്ടിലെത്തിയ ഇദ്ദേഹം നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോഡ് മാർഗമാണ് ഇയാൾ മുംബൈയിൽ നിന്നും നാട്ടിലെത്തിയത്. ഹംസക്കോയയുടെ ഭാര്യക്കും 33കാരനായ മകനും നേരത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

പിന്നാലെ ഹംസക്കോയയെയും നിരീക്ഷണത്തിലാക്കുകയായിരുന്നു. ഇതേ തുടർന്ന് മെയ് 26ന് ഹംസക്കോയക്കും കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. പിന്നീട് മകന്റെ ഭാര്യക്കും കുട്ടികൾക്ക് കൂടിയും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് മരണം 15 ആയി ഉയർന്നു.