video
play-sharp-fill
രാവിലെ ട്യൂഷന്‍ സെന്ററിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ ജീപ്പില്‍ വച്ച് കടന്നുപിടിച്ചു; പോക്‌സോ കേസില്‍ പ്രതിയെ പോലീസ് സാഹസികമായി പിടികൂടിയത് പഞ്ചാബിൽനിന്ന്

രാവിലെ ട്യൂഷന്‍ സെന്ററിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ ജീപ്പില്‍ വച്ച് കടന്നുപിടിച്ചു; പോക്‌സോ കേസില്‍ പ്രതിയെ പോലീസ് സാഹസികമായി പിടികൂടിയത് പഞ്ചാബിൽനിന്ന്

കോഴിക്കോട്: പോക്‌സോ കേസില്‍ പ്രതിയായ അസം സ്വദേശിയെ പഞ്ചാബിലെ പാട്യാലയില്‍ നിന്ന് സാഹസികമായി പോലീസ് പിടികൂടി. നഗോണ്‍ സ്വദേശി മുഹമ്മദ് നജുറുള്‍ ഇസ്ലാമിനെയാണ്(21) കോഴിക്കോട് പേരാമ്പ്ര പോലീസ് അവിടത്തെ ലോക്കല്‍ പോലീസിന്റെ സഹായമില്ലാതെ അറസ്റ്റ് ചെയ്തത്.

പാട്യാലയില്‍ നിന്ന് 30കിലോമീറ്ററോളം അകലെ സമാനനുസുര്‍പൂര്‍ എന്ന പ്രദേശത്തെ അഞ്ഞൂറോളം തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഫാക്ടറിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

ഓഗസ്റ്റ് 12നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാവിലെ 7.15ഓടെ ട്യൂഷന്‍ സെന്ററിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ പ്രതി ജീപ്പില്‍ വച്ച് കടന്നുപിടിക്കുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചതോടെ ഇയാള്‍ താമസ സ്ഥലത്ത് നിന്ന് മുങ്ങി മാതാപിതാക്കള്‍ താമസിക്കുന്ന കോയമ്പത്തൂരിലേക്ക് പോയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോലീസ് അവിടെ എത്തുമ്പോഴേക്കും ദില്ലി വഴി പഞ്ചാബിലേക്ക് കടക്കുകയായിരുന്നു. പേരാമ്പ്ര അഡീഷണല്‍ എസ്‌ഐ കെ. ചന്ദ്രന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സിഎം സുനില്‍ കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ വിടി മനേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.