
മൂന്നാഴ്ച മുമ്പ് കാണാതായ 15കാരിയേയും യുവാവിനേയും മരിച്ച നിലയില്‍ കണ്ടെത്തി; തൂങ്ങി മരിച്ച നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത് വീടിന് സമീപം കാടുപിടിച്ച പ്രദേശത്ത്
കാസർകോട്: കാസര്‍കോട് പൈവഗളിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയേയും യുവാവിനേയും മരിച്ച നിലയില്‍ കണ്ടെത്തി.
വീടിന് സമീപത്തുള്ള ഗ്രൗണ്ടിന് സമീപം കാടുപിടിച്ച പ്രദേശത്താണ് പെണ്‍കുട്ടിയേയും യുവാവിനേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍.
പെൺകുട്ടിക്കൊപ്പം കാണാതായ 42കാരനെ സംശയമുണ്ടെന്ന് പെൺകുട്ടിയുടെ അമ്മ ആരോപിച്ചിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുവരുടെയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫായത് ഒരേയിടത്തുനിന്നാണെന്നാണ് പൊലീസ് പറയുന്നത്. ഇത് കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിലാണിപ്പോള്‍ മരിച്ച നിലയിൽ കണ്ടെത്തിയത്.
പൈവളിഗയിലെ പ്രിയേഷ്-പ്രഭാവതി ദമ്പതികളുടെ മകളാണ് ശ്രേയയെ മൂന്നാഴ്ച മുമ്പാണ് ശ്രേയയെ കാണാതായത്.
Third Eye News Live
0