മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത് ഉള്‍പ്പെടെ 15 ട്രാൻസ്ജെൻഡേഴ്സ് ബിജെപിയിൽ; അംഗത്വം നല്‍കി രാജീവ് ചന്ദ്രശേഖര്‍

Spread the love

തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്രാൻസ്ജെൻഡേഴ്സ് ബിജെപിയിലേക്ക്. പാർട്ടി അംഗത്വം നല്‍കി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.

video
play-sharp-fill

മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത്, ഭരതനാട്യം കലാകാരി അദ്രിജ തുടങ്ങിയവരാണ് അംഗത്വമെടുത്തത്. നിരവധി സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസേഴ്‌സും അംഗത്വമെടുത്തു. ആകെ 15 പേർ അംഗത്വമെടുത്തു. മാരാർജി ഭവനില്‍ വെച്ചായിരുന്നു ചടങ്ങ്.

ഇറാൻ യുദ്ധത്തില്‍ സിപിഐഎമും കോണ്‍ഗ്രസും അമേരിക്കയ്ക്ക് എതിരെ നിലപാട് എടുത്തു. എത്രകാലമായി ഗള്‍ഫ് രാജ്യങ്ങളില്‍ മലയാളികള്‍ ജോലിയ്ക്ക് പോകുന്നു. എന്നാല്‍ ജിസിസി രാജ്യങ്ങളില്‍ ഇറാൻ നടത്തിയ അക്രമത്തില്‍ മുഖ്യമന്ത്രിയ്ക്കും കോണ്‍ഗ്രസിനും ഒന്നും പറയുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തീവ്രവാദത്തിനെതിരെ സിപിഎം ഉം കോണ്‍ഗ്രസും ഒന്നും മിണ്ടുന്നില്ല. ഇന്ത്യക്കാർ സുരക്ഷിതരായിരിക്കണമെന്ന നിലപാടാണ് പ്രധാനമന്ത്രി നിലപാട് എടുത്തത് എന്നാല്‍ കാഴ്ചയില്ലാത്തവരെ പോലെ ഇറാൻ ചെയ്യുന്നതിനെതിനെതിരെ സിപിഎം ഉം കോണ്‍ഗ്രസും ഒന്നും പറയുന്നില്ല. പ്രീണനം ഏതുവരെ എത്തി. ഗസ, ഗസ, ഇറാൻ ഇറാൻ എന്ന് മാത്രമെ പ്രീയങ്ക ഗന്ധിയും പറയുന്നുള്ളുവെന്നും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു. ഇത്തവണ തിരഞ്ഞെടുപ്പില്‍ എല്ലാ വിഭാഗത്തെയും ഉള്‍പ്പെടുത്തിയുള്ള സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.