ഓറഞ്ച് ഇറക്കുമതിയുടെ മറവില്‍ ലഹരിക്കടത്ത് ; മുംബൈയില്‍ എറണാകുളം സ്വദേശിയായ യുവാവ് അറസ്റ്റില്‍; 1476 കോടിയുടെ മെത്തും കൊക്കെയ്നും മുംബൈ തുറമുഖം വഴി കപ്പലിൽ കടത്തുന്നതിനിടയിലാണ് ഡിആർഐ പിടികൂടിയത്; സംഭവത്തിന് പിന്നിൽ കേരളത്തിലെ വൻ ലഹരിമരുന്ന് റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്ന് സൂചന

Spread the love

മുംബൈ: ഓറഞ്ച് ഇറക്കുമതിയുടെ മറവില്‍ ലഹരിക്കടത്ത്. മുംബൈ തുറമുഖം വഴി കപ്പലിൽ കടത്തുകയായിരുന്ന 1476 കോടിയുടെ മെത്തും കൊക്കെയ്നുമാണ് ഡിആർഐ പിടികൂടിയത്.

കേസിൽ എറണാകുളം കാലടി ആസ്ഥാനമായ യമ്മിറ്റോ ഇന്റർനാഷനൽ ഫുഡ്സ് മാനേജിങ് ഡയറക്ടർ വിജിൻ വർഗീസിനെ ഡിആർഎ അറസ്റ്റ് ചെയ്തു. സംഭവത്തിൽ കേരളത്തിലെ വൻ റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് സൂചന. 198 കിലോ മെത്തും ഒൻപതു കിലോ കൊക്കെയ്നും മുംൈബയിൽ പിടിച്ചെടുത്തതിന് പിന്നാലെയാണ് വിജിൻ വർഗീസിനെ അറസ്റ്റ്.

സൗത്ത് ആഫ്രിക്ക ആസ്ഥാനമായ മോർ ഫ്രെഷ് എക്സ്പോർട്സ് ഉടമ തച്ചാപറമ്പൻ മൻസൂർ ആണ് പഴം ഇറക്കുമതിയിൽ വിജിന്റെ പങ്കാളി. ഇയാളായിരിക്കണം സംഭവത്തിലെ മുഖ്യസൂത്രധാരൻ എന്നാണ് ഡിആർഐ നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് സമയത്ത്, മൻസൂർ മുഖേന വിജിൻ ദുബായിലേക്ക് മാസ്‌ക് കയറ്റുമതി ചെയ്തിരുന്നതായി ഡിആർഐ ഉദ്യോഗസ്ഥർ അറിയിച്ചു. പിന്നീട് മൻസൂറിന്റെ സഹായത്തോടെ ദക്ഷിണാഫ്രിക്കയിൽനിന്ന് ഓറഞ്ച് ഇറക്കുമതി ചെയ്ത് നല്ല ലാഭം നേടി. ഇതോടെ പരസ്പര ധാരണയോടെ വിജിനനും മൻസൂറും ഇതു തുടർന്നു.

വാട്‌സാപ് വഴിയാണ് ഓർഡർ നൽകിയിരുന്നത്. ഉദ്യോഗസ്ഥരുടെ പരിശോധനയിൽനിന്ന് രക്ഷപ്പെടുന്നതിനായി പർച്ചേസ് ഓർഡർ ഉണ്ടാകില്ല. ലാഭത്തിന്റെ 70% വിജിനും 30% മൻസൂറുമാണ് പങ്കിട്ട് എടുത്തിരുന്നതെന്ന് ഡിആർഐ ഉദ്യോഗസ്ഥർ പറഞ്ഞു. വിജിന്റെ സഹോദരൻ ജിബിൻ വർഗീസുമായി ചേർന്നാണ് മോർ ഫ്രഷ് എന്ന കമ്പനി മൻസൂർ ആരംഭിച്ചത്.

സംസ്ഥാനത്തേക്ക് കുറച്ചുകാലമായി തന്നെ മെത്ത് അടക്കമുള്ള ലഹരിമരുന്നുകൾ ഒഴുകുന്നുണ്ട്. ഈ സംഘം കൊച്ചിയിലേക്ക് വലിയ തോതിൽ ലഹരി എത്തിച്ചിരുന്നു എന്നസൂചനകളാണ് പുറത്തുവരുന്നത്. പഴം ഇറക്കുമതി ഇവർക്ക് മെത്ത് നടത്താനുള്ള ലൈസൻസിന്റെ മറവിലാണ കള്ളക്കടത്ത് നടത്തിയത്. ഇവരുടെ കാലടിയിലെ സ്ഥാപനം ഇപ്പോഴും അടഞ്ഞു കിടക്കുകയാണ്. ഇവിടേക്ക് രണ്ട് ലോഡ് സവാള മാത്രമാണ് എത്തിയതെന്നാണ് സമീപത്തെ വ്യാപാരികൾ റയുന്നത്.

യുമിറ്റോ സർവീസ് വഴി തുർക്കി, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇവർ ലഹരി കടത്തിയിരുന്നു എന്നാണ് ലങിക്കുന്ന വിവരം. പഴ ഇറക്കുമതിയുടെ മറവിൽ വൻതോതിൽ കേരളത്തിൽ എത്തിയിട്ടുണ്ടെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തേണ്ട ഘട്ടത്തിലേക്കാണ് കാര്യങ്ങൾ കടക്കുന്നത്. .