play-sharp-fill
ഒൻപതാം ക്ലാസുകാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ; ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമല്ല ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഒൻപതാം ക്ലാസുകാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ; ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമല്ല ; പൊലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ

കൊല്ലം ചിതറ പുതുശ്ശേരിയിൽ ഒൻപതാം ക്ലാസുകാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പ്രസാദ് -ശാലിനി ദമ്പതികളുടെ മകൾ പൂജ ആണ് മരിച്ചത്.

പെൺകുട്ടിയെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം. കഴിഞ്ഞദിവസം രാത്രിയാണ് പെൺകുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടുകാരാണ് ആദ്യം പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ആത്മഹത്യക്ക് പിന്നിലെ കാരണം എന്താണെന്നതിൽ‌ വ്യക്തതയില്ല. പെൺകുട്ടിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.