ഇടുക്കി ജില്ലയിൽ ഇന്ന് 14 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു: 7 പേർക്ക് സമ്പർക്ക്തതിലൂടെ രോഗം; രണ്ട് പേരുടെ രോഗ ഉറവിടം അവ്യക്തം; 32 പേർക്ക് രോഗമുക്തി
സ്വന്തം ലേഖകൻ
തൊടുപുഴ: ഇടുക്കി ജില്ലയിൽ ഇന്ന് 44 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ ആകെ കൊവിഡ് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 346 ആയി ഉയർന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രോഗ ഉറവിടം അറിയാത്തവർ ഉൾപ്പടെ 7 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ 2 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശത്ത് നിന്നും 6 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. അതേസമയം ജില്ലയിൽ കൊവിഡ് ചികിത്സയിലുണ്ടായിരുന്ന 32 പേർ ഇന്ന് രോഗമുക്തി നേടി.
ഇന്ന് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവർ
1. ദേവികുളം സ്വദേശി (37)
2. ഇടവെട്ടി സ്വദേശി (47)
3. വണ്ണപ്പുറം സ്വദേശി (75)
4. വണ്ണപ്പുറം സ്വദേശിനി (73)
5. വട്ടവട സ്വദേശി (57)
ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവർ:
1. കരിങ്കുന്നം സ്വദേശി (61). ചികിത്സ ആവശ്യത്തിനായി കോലഞ്ചേരി മെഡിക്കൽ കോളേജിൽ പോയിരുന്നു.
2. രാജകുമാരി സ്വദേശി (34)
വിദേശത്തു നിന്നും എത്തി കൊവിഡ് സ്ഥിരീകരിച്ചവർ:
1. ദുബായ് യിൽ നിന്നെത്തിയ അയ്യപ്പൻകോവിൽ സ്വദേശി (24).
Whatsapp Group 1 | Whatsapp Group 2 |Telegram Group
മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തി കോവിഡ് സ്ഥിരീകരിച്ചവർ:
1. ബാംഗ്ലൂരിൽ നിന്നെത്തിയ ബൈസൺവാലി സ്വദേശി (28).
2. ബാംഗ്ലൂരിൽ നിന്നെത്തിയ ബൈസൺവാലി സ്വദേശി (27).
3. ഗൂഡല്ലൂരിൽ നിന്നെത്തിയ കരുണാപുരം സ്വദേശിനി (40).
4. നാഗാലാൻഡിൽ നിന്നെത്തിയ കട്ടപ്പന കടമാക്കുഴി സ്വദേശി (52).
5. കോയമ്പത്തൂരിൽ നിന്നെത്തിയ നെടുങ്കണ്ടം സ്വദേശി (51).
6. തമിഴ്നാട് നിന്നെത്തിയ രാജകുമാരി സ്വദേശി (21).