കടവന്ത്രയിൽ രാവിലെ സ്കൂളിൽ പരീക്ഷ എഴുതാൻ പോയ 13 കാരനെ കാണാനില്ലെന്ന് പരാതി; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച് പോലീസ്

Spread the love

കൊച്ചി: കടവന്ത്രയിൽ 13 കാരനെ കാണാനില്ലെന്ന് പരാതി. കൊച്ചി കടവന്ത്ര സ്വദേശിയായ മുഹമ്മത് ഷിഫാനെയാണ് കാണാതായത്.

രാവിലെ സ്കൂളിൽ പരീക്ഷ എഴുതാൻ പോയതായിരുന്നു. എന്നാൽ കുട്ടി തിരികെ എത്തിയില്ല. ഇടപ്പള്ളിയിലെ സ്വകാര്യ സ്കൂളിലാണ് കുട്ടി പഠിക്കുന്നത്.

സ്കൂൾ യൂണിഫോം ആണ് ധരിച്ചിരിക്കുന്നത്. കാണാതാകുമ്പോൾ ചെറിയ ബ്ലാക്ക് കളർ ഷോൾഡർ ബാഗ് ധരിച്ചിരുന്നു. കുട്ടിയെകുറിച്ച് വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗരത്തിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇടപ്പള്ളി ലുലു മാളിന് പിൻഭാഗത്ത് കൂടി എൻഎച്ച് 17 റോഡിലൂടെ കുട്ടി നടന്നു പോകുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചതായി പൊലീസ് പറഞ്ഞു.

എന്നാൽ മാളിന് ഉള്ളിൽ കുട്ടി ഇല്ലെന്ന് ലുലുമാൾ അധികൃതർ അറിയിച്ചു. കുട്ടിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ പൊലീസ് സ്റ്റേഷനിലോ 9633020444 എന്ന നമ്പറിലോ ബന്ധപ്പെടാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.