play-sharp-fill
പതിമൂന്നുകാരിയെ മണിമലയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; അപകടമരണമാണോ ആത്മഹത്യയാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല; പൊലീസ് അന്വേഷണം ആരംഭിച്ചു

പതിമൂന്നുകാരിയെ മണിമലയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; അപകടമരണമാണോ ആത്മഹത്യയാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല; പൊലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ
തിരുവല്ല: പതിമൂന്നുകാരിയെ മണിമലയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. നെടുമ്പ്രം കല്ലുങ്കൽ സ്വദേശിനി നമിതയുടെ മൃതദേഹമാണ് ആറ്റിൽ നിന്ന് കണ്ടെത്തിയത്.

ചൊവ്വാഴ്ച രാവിലെ 7 മണിയോടെയായിരുന്നു സംഭവം. പെൺകുട്ടി കല്ലുങ്കൽ പാലത്തിൽ നിന്നു ആറ്റിലേക്ക് ചാടുകയാണ് ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു.


ഒൻപത് മണിയോടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടമരണമാണോ ആത്മഹത്യയാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

പോസ്റ്റ്‌മോർട്ടം നടത്തിയതിന് ശേഷമേ മരണകാരണം വ്യക്തമാകു. മൃതദേ​ഹം തിരുവല്ല താലുക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

കുട്ടിയെ വീട്ടിൽ നിന്നും കാണാതായത് എപ്പോഴാണ് എന്നത് അടക്കമുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം തുടങ്ങി.