video
play-sharp-fill

ഉയർന്ന ശബ്ദം താങ്ങാൻ സാധിക്കാതെ ഹൃദയത്തിന്റെ പ്രവർത്തനം നിലച്ചു ; ഉത്സവത്തിനിടെ ഉയർന്ന ശബ്ദത്തില്‍ പാട്ടുകേട്ട് നൃത്തം ചെയ്ത 13 കാരന് ദാരുണാന്ത്യം

ഉയർന്ന ശബ്ദം താങ്ങാൻ സാധിക്കാതെ ഹൃദയത്തിന്റെ പ്രവർത്തനം നിലച്ചു ; ഉത്സവത്തിനിടെ ഉയർന്ന ശബ്ദത്തില്‍ പാട്ടുകേട്ട് നൃത്തം ചെയ്ത 13 കാരന് ദാരുണാന്ത്യം

Spread the love

ഉയർന്ന ശബ്ദത്തില്‍ പാട്ടുകള്‍ കേട്ട് നൃത്തം ചെയ്ത 13 കാരന് ദാരുണാന്ത്യം. മധ്യപ്രദേശിലെ പ്രാദേശിക ഉത്സവത്തിനിടെയാണ് സംഭവം.

ആള്‍ക്കൂട്ടത്തിനൊപ്പം ഉയർന്ന ശബ്ദത്തില്‍ പാട്ടുകള്‍ കേട്ട് നൃത്തം ചെയ്യുന്നതിനിടെ സമർ ബിലോർ എന്ന 13 കാരൻ കുഴഞ്ഞുവീഴുകയായിരുന്നു. തിരക്കിനിടയില്‍ സമറിനെ മറ്റുള്ളവർ ശ്രദ്ധിക്കാതിരുന്നതാണ് മരണത്തിലേക്ക് വഴിവച്ചത്.

സമറിന് ചെറുപ്പം മുതല്‍ ഹൃദ്രോഗം ഉണ്ടായിരുന്നുവെങ്കിലും ആരോഗ്യനില തൃപ്തികരമായിരുന്നുവെന്ന് അമ്മ പറഞ്ഞു. ശരീരത്തിന് പെട്ടന്ന് ഉയർന്ന ശബ്ദം താങ്ങാൻ സാധിക്കാതെ ഹൃദയത്തിന്റെ പ്രവർത്തനം നിലച്ചതാണ് മരണത്തിനിടയാക്കിയതെന്നും ഹൃദ്രോഗമുള്ളവർ ഇത്തരം ഡിജെ പാർട്ടികളില്‍ പങ്കെടുക്കരുതെന്നും ഡോക്ടർമാർ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തെ തുടർന്ന് 40- 50 ഡെസിബെലില്‍ കൂടുതലുള്ള സ്പീക്കറുകള്‍ വയ്‌ക്കരുതെന്ന് സർക്കാർ കർശന നിർദേശം നല്‍കി. ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കപ്പെട്ടാല്‍ സംഘാടകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ താക്കീത് നല്‍കി.