കാസർഗോഡ് വെള്ളരിക്കുണ്ട് 13കാരിയെ പീഡിപ്പിച്ച്‌ നേപ്പാളിലേക്ക് കടന്ന മലയാളി പിടിയില്‍

Spread the love

സ്വന്തം ലേഖകൻ

വെള്ളരിക്കുണ്ട്: പൊലീസിനെ വെട്ടിച്ച്‌ വിദേശത്ത് ഒളിവില്‍ കഴിയുകയായിരുന്ന പോക്സോ കേസ് പ്രതി പിടിയില്‍. ചിറ്റാരിക്കല്‍ പോലീസ് സ്റ്റേഷനിലെ മൂന്ന് പോക്സോ കേസുകളില്‍ പ്രതിയായ ചിറ്റാരിക്കല്‍ സ്വദേശി ആന്റോ ചാക്കോച്ചൻ(28) ആണ് അറസ്റ്റിലായത്.പൊലീസ് പിടിക്കാതിരിക്കാനായി ഇന്ത്യ വിട്ട പ്രതി നേപ്പാളില്‍ എത്തി അവിടെ അനൂപ് മേനോൻ എന്ന പേരില്‍ വര്‍ക്ക്‌ ഷോപ്പ് നടത്തി വരികയായിരുന്നു.

ചിറ്റാരിക്കല്‍ ഇൻസ്‌പെക്ടര്‍ രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. 13വയസ് പ്രായമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച മൂന്ന് കേസുകളില്‍ പ്രതിയായ ആന്റോ ചാക്കോച്ചൻ ജാമ്യത്തില്‍ ഇറങ്ങിയ ശേഷം കഴിഞ്ഞ രണ്ടര വര്‍ഷമായി മുങ്ങിനടക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിയുടെ നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷണം നടത്തി വരികയായിരുന്ന പൊലീസ് സംഘം പ്രതി പുതിയപേരില്‍ പാസ്പോര്‍ട്ട്‌ എടുക്കാനായി നേപ്പാളില്‍നിന്നും മുംബൈയില്‍ എത്തിയപ്പോള്‍ അവിടെ വെച്ച്‌ പിടികൂടുകയായിരുന്നു.