video
play-sharp-fill

അയൽ വീട്ടിലെ കുട്ടികളുമായി വഴക്കുണ്ടാക്കിയതിന് അമ്മ ശകാരിച്ചു ; വീടുവിട്ടിറങ്ങി 13 കാരി ; കുട്ടിക്കായി തിരച്ചിൽ ഊർജിതമാക്കി പൊലീസ്

അയൽ വീട്ടിലെ കുട്ടികളുമായി വഴക്കുണ്ടാക്കിയതിന് അമ്മ ശകാരിച്ചു ; വീടുവിട്ടിറങ്ങി 13 കാരി ; കുട്ടിക്കായി തിരച്ചിൽ ഊർജിതമാക്കി പൊലീസ്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കഴക്കൂട്ടത്തു നിന്ന് 13കാരിയെ കാണാതായി. കഴക്കൂട്ടത്ത് താമസിക്കുന്ന അസം സ്വദേശി അൻവർ ഹുസൈന്റെ മകൾ തസ്മിൻ ബീ​ഗത്തെയാണ് കാണാതായത്. അയൽ വീട്ടിലെ കുട്ടികളുമായി വഴക്കുണ്ടാക്കിയതിനെ തുടർന്നു കുട്ടിയെ ഉമ്മ ശകാരിച്ചിരുന്നു.

ഇതിനു പിന്നാലെ കുട്ടി വീടുവിട്ടിറങ്ങുകയായിരുന്നു. കുട്ടിയെ കാണാനില്ലെന്ന വിവരം വീട്ടുകാർ കഴക്കൂട്ടം പൊലീസിനെ അറിയിച്ചു. പിന്നാലെ പൊലീസ് തിരച്ചിൽ ഊർജിതമാക്കി. ‌‌

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാ​ഗിൽ വസ്ത്രവുമായാണ് കുട്ടി പോയിരിക്കുന്നതെന്നു പൊലീസ് വ്യക്തമാക്കി. ഒരു മാസം മുൻപാണ് കുടുംബം കഴക്കൂട്ടത്ത് താമസത്തിനെത്തിയത്. കുട്ടിക്ക് മലയാളം അറിയില്ലെന്നു പൊലീസ് പറയുന്നു. കുട്ടിയെ കുറിച്ച് വിവരം കിട്ടുന്നവർ 9497960113 എന്ന നമ്പറിൽ അറിയിക്കണമെന്നും പൊലീസ് അറിയിച്ചു.