സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ സർക്കാർ നിർദേശം അനുസരിച്ചു കുപ്പിവെള്ളം 13 രൂപയ്ക്കു കിട്ടിത്തുടങ്ങി. ഇരുപത് രൂപയ്ക്കു വിറ്റിരുന്ന കുപ്പിവെള്ളമാണ് കടകടളിൽ 13 രൂപയ്ക്കു ലഭിക്കുന്നത്. എന്നാൽ, കടകളിൽ എത്തുന്ന കുപ്പിവെള്ളത്തിൽ ബി.ഐ.എസ് മുദ്രോയുണ്ടോ എന്നത് ശ്രദ്ധിക്കണമെന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗം നൽകുന്ന നിർദേശം.
ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് എന്ന ബി.ഐ.എസ് മുദ്രയുള്ള കുപ്പിവെള്ളമാണ് പതിമൂന്ന് രൂപയ്ക്കു വിൽക്കാൻ സർക്കാർ നിർദേശിച്ചിരിക്കുന്നത്. വിൽക്കുന്ന കുപ്പിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതാണ് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് നിർദേശിച്ചിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബി.ഐ.എസ് മുദ്രയുള്ള കുപ്പിവെള്ളം വിപണിയിൽ ഇറങ്ങുമ്പോൾ സ്വാഭാവികമായും ആരോഗ്യം ഉറപ്പാക്കാനും വെള്ളത്തിന്റെ ശുദ്ധി ഉറപ്പാക്കാനും സാധിക്കും. പലപ്പോഴും വെള്ളത്തിലൂടെയാണ് സാംക്രമിക രോഗങ്ങൾ അടക്കം പടരുന്നത്. വൃത്തിയുറപ്പാക്കാൻ സാധിച്ചാൽ പലപ്പോഴും ഇത്തരം രോഗങ്ങൾ ഒരു പരിധി വരെ ഒഴിവാക്കാനാവും.
ജില്ലയിൽ വിതരണം ചെയ്യുന്ന പല കുപ്പിവെള്ളങ്ങളിലും ബി.ഐ.എസ് സ്റ്റാൻഡേർഡ് ഇല്ല. ഇത് പരിഹരിക്കുന്നതിനാണ് ബി.ഐ.എസ് സ്റ്റാൻഡേർഡ് ഉള്ള കുപ്പിവെള്ളം തന്നെ നോക്കി വാങ്ങണമെന്നു നിർദേശിച്ചിരിക്കുന്നത്. ബി.ഐ.എസ് മുദ്രയില്ലാത്ത കുപ്പിവെള്ളം വിൽക്കുന്നത് കണ്ടെത്തിയാൽ പരിശോധിച്ച് നടപടിയെടുക്കണമെന്നും ഭക്ഷ്യസുരക്ഷാ വിഭാഗം ആവശ്യപ്പെടുന്നു.