
മുണ്ടക്കയം : കണ്ണിമല മഠം വളവിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് സമീപത്തെ റബർ തോട്ടത്തിലേക്ക് ഇടിച്ചു കയറി. തലനാരിഴക്ക് ഒഴിവായത് വൻ അപകടം.
എരുമേലി പൂഞ്ഞാർ സംസ്ഥാനപാതയിൽ കണ്ണിമല മഠം പടിയിൽ കൊടുംവളവിൽ
ഇന്ന് വൈകിട്ട് നാലുമണിയോടുകൂടിയാണ് അപകടം. മുണ്ടക്കയത്തു നിന്നും പത്തനംതിട്ടയ്ക്ക് പോയ കെഎസ്ആർടിസി ബസ് ആണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് ക്രാഷ് ബാരിയറിൽ ഇടിച്ചു സമീപത്തെ റബർ തോട്ടത്തിലേക്ക്ഇടിച്ചു നിൽക്കുകയായിരുന്നു.
അപകടത്തിൽ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, സംഭവ സമയത്ത് ബസ്സിൽ ഇരുപതിലധികം യാത്രക്കാർ ഉണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group