
കോട്ടയം: രാമപുരത്ത് കടയുടമയെ കടയ്ക്കുള്ളിൽ കയറി പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ.രാമപുരം ഇളംതുരുത്തിയിൽ തുളസിദാസ് എന്ന ഹരി ( 54)ആണ് പിടിയിലായത്.
രാമപുരം ബസ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന കണ്ണനാട്ട് ജ്വല്ലറി ഉടമ അശോകന് നേരെയാണ് ആക്രമണമുണ്ടായത്.ഇന്ന് രാവിലെ 10.45 ഓടെ കടയിലെത്തിയ തുളസീദാസ് അശോകനെ കയ്യിൽ കരുതിയിരുന്ന പെട്രോൾ ദേഹത്തൊഴിച്ച് കത്തിച്ച് ഗുരുതരമായി പൊള്ളൽ ഏൽപ്പിക്കുകയായിരുന്നു.
പൊള്ളലേറ്റ അശോകനെ ചെറുപ്പുങ്കൽ സ്വകാര്യ ഹോസ്പിറ്റലിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്കും മാറ്റി. പ്രതി തുളസീദാസും പൊള്ളലേറ്റ അശോകനും തമ്മിൽ കുറച്ചുകാലമായി സാമ്പത്തികമായ ഇടപാടുകളിലെ തർക്കം നിലനിൽക്കുന്നുണ്ടായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിന്റെ അടിസ്ഥാനത്തിൽ രാമപുരം സ്റ്റേഷനിൽ തന്നെ പരാതികളും കേസുകളുമുണ്ടായിട്ടുണ്ട്. സംഭവത്തിനുശേഷം രാമപുരം പോലീസ് സ്റ്റേഷനിൽ ഹാജരായ പ്രതി തുളസിദാസിനെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി .