എംജി സർവകലാശാല കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പ്‌ ;കോട്ടയത്ത് കെ.എസ്.യു മുന്നേറ്റം; സിഎംഎസ് കോളേജ് അടക്കം ഏഴ് ക്യാമ്പസുകളില്‍ കെ.എസ്.യു വിജയം നേടി

Spread the love

കോട്ടയം: എം.ജി. യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ നടന്ന കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയിലെ എല്ലാ ക്യാമ്ബസുകളിലും കെ.എസ്.യു തരംഗം.

ജില്ലയിലെ പ്രധാന കോളേജുകളിലുള്‍പ്പെടെ 7 ക്യാമ്ബസുകളില്‍ കെ.എസ്.യു വിജയം നേടി.

സിഎംഎസ് കോളേജ്, പാലാ സെന്റ് തോമസ് കോളേജ്, കോട്ടയം ബസേലിയസ് കോളേജ്, കുറവിലങ്ങാട് ദേവമാതാ കോളേജ്, അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജ്, കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് ലോ കോളേജ്, പുലരിക്കുന്ന് സ്റ്റാഴ്‌സ് കോളേജ് എന്നിവിടങ്ങളിലാണ് കെ.എസ്.യു വിജയക്കൊടി നാട്ടിയത്. കൂടാതെ, മത്സരിച്ച മറ്റ് ക്യാമ്ബസുകളിലും കെ.എസ്.യു മികച്ച മുന്നേറ്റം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group