video
play-sharp-fill

12കാരനെ കഴുത്തറുത്ത് കൊന്നു; കുട്ടിക്കൂട്ടുകാര്‍ പിടിയില്‍ , സൈക്കിൾ ചെയിൻ ഉപയോഗിച്ച് കഴുത്തുഞെരിച്ച ശേഷം കല്ല്  കൊണ്ട് തലക്കടിക്കുകയായിരുന്നു

12കാരനെ കഴുത്തറുത്ത് കൊന്നു; കുട്ടിക്കൂട്ടുകാര്‍ പിടിയില്‍ , സൈക്കിൾ ചെയിൻ ഉപയോഗിച്ച് കഴുത്തുഞെരിച്ച ശേഷം കല്ല് കൊണ്ട് തലക്കടിക്കുകയായിരുന്നു

Spread the love

സ്വന്തം ലേഖകൻ

ഭോപ്പാൽ: മധ്യപ്രദേശിൽ മൂന്ന്പ്രായപൂർത്തിയാവാത്ത കുട്ടികൾ ചേർന്ന് കൂട്ടുകാരനെ ക്രൂരമായി കൊലപ്പെടുത്തി. സൈക്കിൾ ചെയിൻ ഉപയോഗിച്ച് കഴുത്തുഞെരിച്ച ശേഷം കല്ല് കൊണ്ട് തലയ്ക്കടിച്ചു. തുടർന്ന് കത്തി ഉപയോഗിച്ച് 12കാരനെ കഴുത്തുമുറിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ പ്രതികളായ മൂന്ന് കുട്ടികളെയും പൊലീസ് പിടികൂടി.

സിയോണി ജില്ലയിലാണ് സംഭവം. മൃതദേഹം സൂക്ഷിച്ചിരുന്ന പോളിത്തീൻ ബാഗിൽ രക്തക്കറ കണ്ട് അയൽവാസിയായ സ്ത്രീയാണ് പൊലീസിനെ വിവരം അറിയിച്ചത്. ബാഗ് കാണാതെയിരിക്കാൻ കല്ലുകൾ കൂട്ടിവെച്ച് അതിന്റെ അടിയിലാണ് ഒപ്പിച്ചിരുന്നത്. മുൻവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

16 ഉം 14 ഉം 11 ഉം വയസുള്ള കുട്ടികളാണ് കൃത്യം ചെയ്തത്. ഇതിൽ രണ്ടുപേർ സഹോദരങ്ങളാണ്. 12കാരനെ ഒറ്റപ്പെട്ട സ്ഥലത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയാണ് കൊലപ്പെടുത്തിയതെന്നും പൊലീസ് പറയുന്നു. ഏകദേശം വീട്ടിൽ നിന്ന് 28 കിലോമീറ്റർ അകലെയ്ക്കാണ് വിളിച്ചു കൊണ്ടുപോയത്. സൈക്കിൾ ചെയിൻ ഉപയോഗിച്ച് കഴുഞ്ഞു ഞെരിച്ചപ്പോൾ 12കാരൻ കരഞ്ഞു. ഈസമയത്ത് മൂന്ന് പ്രതികൾ ചേർന്ന് കല്ല് കൊണ്ട് തലയ്ക്കടിച്ചു. തുടർന്ന് കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

തുടർന്ന് മൃതദേഹം പോളിത്തീൻ ബാഗിലാക്കിയ പ്രതികൾ, ആരും കണ്ടെത്താതിരിക്കാനാണ് മൃതദേഹം ചരൽ കൂട്ടി മൂടിയതെന്നും പൊലീസ് പറയുന്നു. തുടർന്ന് പ്രതികൾ രക്ഷപ്പെടുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി. പ്രായപൂർത്തിയാവാത്ത കുട്ടികൾ എന്ന നിലയിൽ ഇവരെ ദുർഗുണ പരിഹാര പാഠശാലയിലേക്ക് മാറ്റി.

Tags :