
കോട്ടയം: എരുമേലിയിൽനിന്ന് 7 വർഷം മുമ്പ് കാണാതായ ജസ്ന മരിയ ജെയിംസ് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി തുടരുന്നു.സിബിഐ സ്‌പെഷല്‍ ടീമിന്‍റെ രണ്ടാംഘട്ടം അന്വേഷണം ഒരു വര്‍ഷം പിന്നിടുമ്ബോളും ജസ്നയുടെ തിരോധാനം ദുരൂഹമായി തുടരുന്നു.തിരുവനന്തപുരം സിജെഎം കോടതിയുടെ നിര്‍ദേശപ്രകാരമാണ് രണ്ടാംഘട്ടം അന്വേഷണം നടക്കുന്നു്. മുണ്ടക്കയം, പുഞ്ചവയല്‍ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.
സിബിഐയുടെ നാലംഗ ടീം എരുമേലിയില്‍ ക്യാമ്പ് ചെയ്താണു വിവിധ സാധ്യതകളും സാഹചര്യങ്ങളും ആരായുന്നത്.മുക്കൂട്ടുതറ കുന്നത്ത് ജയിംസിന്‍റെ മകളും കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്‌സ് കോളജ് രണ്ടാം വര്‍ഷം ബികോം വി ദ്യാര്‍ഥിനിയുമായിരുന്ന ജെസ്‌ന മരിയ ജയിംസിനെ കാണാതായിട്ട് ഏഴ് വര്‍ഷം പിന്നിടുന്നു.
ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച് തെളിവു ലഭിക്കാതെ വന്നതോടെയാണ് ഹൈക്കോടതി നിര്‍ദേശപ്രകാരം സിബിഐ അന്വേഷണം ഏറ്റെടുത്ത്. ജെസ്‌ന ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്നത് വ്യക്തമല്ലെന്നാണ് സിബിഐ ആദ്യഘട്ടം അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ ഒന്നാംഘട്ടം അന്വേഷണത്തില്‍ ഉള്‍പ്പെടാതെ പോയ ചില സാഹചര്യങ്ങളെയും വ്യക്തികളെയും അന്വേഷണപരിധിയില്‍ പെടുത്തണമെന്നാവശ്യപ്പെട്ട് ജെസ്‌നയുടെ പിതാവ് ജ യിംസ് സിജെഎം കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കഴിഞ്ഞവര്‍ഷം വീണ്ടും അന്വേഷണത്തിനുത്തരവിട്ടത്.