ബജ്റംഗ്ദൾ പ്രവർത്തകർക്കെതിരെ കേസ് എടുക്കണം: ഫ്രാൻസിസ് ജോർജ് എംപി

Spread the love

കോട്ടയം: കന്യാസ്ത്രീകൾക്കെതിരെ ഛത്തീസ്ഗഡ് സർക്കാർ അകാരണമായി എടുത്ത കേസ് പിൻവലിക്കണമെന്ന് ഫ്രാൻസിസ് ജോർജ് എംപി ആവശ്യപ്പെട്ടു.

കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചു എങ്കിലും അവർക്കെതിരെ അന്യായമായി എടുത്ത കേസ് നിലനിൽക്കുകയാണ്. ഈ കേസ് പിൻവലിക്കാൻ തയ്യാറാകണം.
ഇതിനായി ഇന്ത്യാ മുന്നണിയും യു ഡി എഫും പാർലമെൻ്റ് നകത്തും പുറത്തും ശക്തമായ സമ്മർദ്ദം ചെലുത്തുമെന്ന് അദ്ദേഹം പറഞ്ഞു.ഈ സംഭവത്തിൽ ഛത്തീസ്ഗഡ് സർക്കാരിന് വൻ വീഴ്ച വന്നിട്ടുണ്ട്.

നിരപരാധികളായ രണ്ട് സന്യാസിനികൾ 9 ദിവസമാണ് ജയിലിൽ കഴിയേണ്ടി വന്നത്. ഇവരെ അകാരണമായി കസ്റ്റഡിൽ വയ്ക്കാനും, തടങ്കലിൽ വയ്ക്കുവാനും പീഡിപ്പിക്കുവാനും കാരണമാക്കിയ ബജ്റംഗ്ദൾ പ്രവർത്തകർക്ക് എതിരെ കേസ് എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജാമ്യം ലഭിക്കാൻ ഉപാദികൾ വച്ച നടപടി കോടതിയിൽ പ്രോസിക്യൂഷൻ എടുത്ത നിക്ഷേധാത്മക നിലപാട് മൂലമാണ്. കേസ് നിലനിർത്തിക്കൊണ്ടുപോകാനുള്ള തന്ത്രമാണ് ഇതിൻ്റെ പിന്നിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.