
തിരുവനന്തപുരം: കേരളത്തിൽ രണ്ടു ദിവസമായി ക്ലിപ്പുകളോടെ ക്ലിപ്പുകൾ ആണ്. തലയിൽ വെക്കുന്ന ക്ലിപ്പ് അല്ല കേട്ടോ. ഇത് മറ്റേത് ആണ് അത് തന്നെ.
കോണ്‍ഗ്രസില്‍ കെ.സി. വേണുഗോപാല്‍ മുതല്‍ അബിന്‍ വര്‍ക്കി വരെയുള്ളവര്‍ അന്യോന്യം ക്ലിപ്പുകള്‍ പുറത്തുവിടുമെന്ന് ഭീഷണി മുഴക്കുന്നതോടെ കോണ്‍ഗ്രസ് എന്താ ക്ലിപ്പുകളുടെ മൊത്തക്കച്ചവടക്കാരോ എന്ന പരിഹാസം ഉയരുകയാണ് സമൂഹമാധ്യമങ്ങളില്‍. കേരളത്തിലെ കോണ്‍ഗ്രസില്‍ എ, ഐ ഗ്രൂപ്പുകള്‍ പോരെന്നും ഒരു പോണ്‍ ഗ്രൂപ്പ് കൂടി ഉണ്ടാക്കണമെന്നും ചിലര്‍ കമന്‍റിടുന്നുണ്ട്.
രാഹുല്‍ മാങ്കൂട്ടത്തിന്റെ ചാറ്റ് പുറത്തു വിട്ടതിന് പിന്നിൽ അബിൻ വർക്കിയാണെന്ന് രാഹുൽ അനുകൂലികൾ. അബിൻ വർക്കിയുടെ ക്ലിപ്പ് ഉടൻ പുറത്തു വിടുമെന്ന് രാഹുല്‍ മാങ്കൂട്ടം അനുകൂലികളും ഭീഷണി മുഴക്കുകയാണ്. ഇതിന് മറുപടിയുമായി അബിന്‍ വര്‍ക്കിയും രംഗത്ത് വന്നിട്ടുണ്ടെന്ന് പറയുന്നു. തന്റെ ക്ലിപ്പ് പുറത്തു വിട്ടാൽ ഷാഫിയുടെ ക്ലിപ്പ് പുറത്തു വിടുമെന്നാണത്രെ അബിൻ വർക്കി സ്വകാര്യമായി ഭീഷണി മുഴക്കിയിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തന്റെ ക്ലിപ്പ് പുറത്തു വന്നാൽ അടൂർ പ്രകാശിന്റെ പഴയ ക്ലിപ്പ് പുറത്തു വിടുമെന്ന് ഷാഫി പറമ്പിലും ഭീഷണി മുഴക്കിയതായി അറിയുന്നു. തനിക്കെതിരെ തിരിഞ്ഞ്, ആരെങ്കിലും എന്തെങ്കിലും ക്ലിപ്പുകള്‍ പുറത്തുവിട്ടാല്‍ കെ സി വേണുഗോപാലിന്റെ സരിത ക്ലിപ്പ് ഇറക്കുമെന്ന് അടൂർ പ്രകാശും മറുഭീഷണി മുഴക്കിയതായും സോഷ്യല്‍ മീഡിയയില്‍ പരിഹാസം ഉയരുന്നുണ്ട്.
സരിത ക്ലിപ്പ് പുറത്തുവിട്ടാല്‍ സതീശന്റെ ക്പിപ്പ് ഇറക്കുമെന്ന് കെ.സി. വേണുഗോപാല്‍ ഭീഷണി മുഴക്കിയിട്ടുണ്ടെന്നും പറയപ്പെടുന്നു. തന്റെ ക്ലിപ്പ് ഇറക്കിയാല്‍ സുധാകരന്റെ ക്ലിപ്പ് ഇറക്കുമെന്ന് സതീശനും ഭീഷണി മുഴക്കിയിട്ടുണ്ട്. തന്റെ ഇറക്കിയാൽ മുരളീധരന്റെ ഗീത ക്ലിപ്പ് ഇറക്കുമെന്ന് സുധാകരൻ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും പരിഹാസമുയരുന്നു.
തന്റെ ക്ലിപ്പ് ഇറക്കിയാൽ ഉണ്ണിത്താന്റെ ക്ലിപ്പ് ഇറക്കുമെന്ന് മുരളീധരന്‍. എന്താ ക്ലിപ്പുകള്‍ക്ക് ഒരു അന്തമില്ലേ എന്നും സോഷ്യല്‍ മീഡിയയില്‍ പരിഹാസം. കെപിസിസി തന്നെ ക്ലിപ്പുകളുടെ മൊത്തക്കച്ചവടക്കാരോ എന്നും പരിഹസാമുയരുന്നുണ്ട്.