കോട്ടയത്ത് ലഹരി ഉപയോഗിച്ച് അപകടകരമായി വാഹനമോടിച്ച് കെഎസ്‌യു നേതാവ്; എട്ടോളം വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ചു

Spread the love

കോട്ടയം:ലഹരി ഉപയോഗിച്ച് അപകടകരമായി വാഹനം ഓടിച്ച് കെ.എസ്.യു നേതാവ്. സി.എം എസ് കോളേജിലെ കെഎസ്‌യു പ്രവർത്തകനായ ജൂബിൻ ജേക്കബ് ആണ് അപകടം ക്ഷണിച്ച് വരുത്തിയത്.

കോട്ടയം സി.എം.എസ് കോളേജ് മുതൽ പനമ്പാലം വരെയാണ് അപകടകരമായി ഫോർച്യൂണർ ഓടിച്ചത്. ജൂബിൻ ഓടിച്ച വാഹനം നിരവധി വാഹനങ്ങളിൽ ഇടിച്ചു. വലിയ പ്രതിഷേധമാണ് യുവാവിന് എതിരെ നാട്ടുകാരുടെ ഭാഗത്ത് നിന്നും ഉണ്ടായത്.

രാജീവ് ഗാന്ധി ഫൗണ്ടേഷൻ്റെ കോട്ടയം ജില്ലാ പ്രസിഡൻ്റാണ് ജൂബിൻ. എട്ടോളം വാഹനങ്ങളെയാണ് 2 കിലോമീറ്ററിനിടയിൽ ഇടിപ്പിച്ചത്.ഒടുവിൽ അപകടം സൃഷ്ടിച്ച വാഹനം മരത്തിൽ ഇടിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group