മുടങ്ങിക്കിടന്ന പോസ്റ്റുമെട്രിക് സ്കോളർഷിപ്പ് ഉടൻ വിതരണം ചെയ്യും: 120 കോടി രൂപ സർക്കാർ അനുവദിച്ചു

Spread the love

 

തിരുവനന്തപുരം: പോസ്‌റ്റ്‌ മെട്രിക്‌ സ്‌കോളർഷിപ്പ്‌ വിതരണത്തിന്‌ 120 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ബജറ്റ്‌ വിനിയോഗ പരിധി 100 ശതമാനം ഉയർത്തിയാണ്‌ തുക ലഭ്യമാക്കുന്നത്‌.

video
play-sharp-fill

 

ഇതോടെ ഇ – ഗ്രാന്റ്‌സ്‌ പോർട്ടലിൽ കുടിശികയുള്ള മുഴുവൻ പോസ്‌റ്റ്‌ മെട്രിക്‌ സ്‌കോളർഷിപ്പ്‌ തുകയും വിതരണം ചെയ്യാനാകുമെന്നും മന്ത്രി പറഞ്ഞു. 150 കോടി രൂപയാണ്‌ ഈ ഇനത്തിലെ ബജറ്റ്‌ വകയിരുത്തൽ. ഇതിൽ 32.13 കോടി രൂപയുടെ വിനിയോഗ അനുമതി നേരത്തെ ലഭ്യമാക്കിയിരുന്നു. 29.99 കോടി രൂപ വിതരണം ചെയ്‌തു.

 

ബാക്കി തുകയ്‌ക്ക്‌ മുഴുവൻ പരിധി ഒഴിവാക്കി വിനിയോഗാനുമതി ലഭിച്ചാൽ സ്‌കോളർഷിപ്പ്‌ പൂർണമായും വിതരണം ചെയ്യാനാകുമെന്ന പട്ടികജാതി വികസന വകുപ്പിന്റെ ആവശ്യം അംഗീകരിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group