
പാട്ന: പന്ത്രണ്ട് വയസുകാരനെ റെയിൽവേ ട്രാക്കിൽ കെട്ടിയിട്ട് ആളുകൾ മർദ്ദിച്ചു. ബിഹാറിലെ ബഗുസാരിയിലാണ് സംഭവം.
മോഷണക്കുറ്റം ആരോപിച്ചാണ് കുട്ടിയെ മർദ്ദിച്ചത്. ആളുകൾ ചേർന്ന് കുട്ടിയെ തല്ലുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ലക്മിനിയ റെയിൽവേ സ്റ്റേഷന് സമീപമുള്ള ട്രാക്കിൽ കെട്ടിയിട്ടിരിക്കുന്ന കുട്ടിയുടെ സമീപം ഒരാൾ വടിയുമായി നിൽക്കുന്നത് ദൃശ്യങ്ങളിൽ കാണാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കടയിൽ നിന്ന് കുട്ടി സാധനങ്ങൾ മോഷ്ടിച്ചെന്നാരോപിച്ചാണ് മർദ്ദനമെന്നാണ് പ്രാഥമിക നിഗമനം.
ഒരുകൂട്ടം ആളുകൾ ചേർന്ന് കുട്ടിയെ പിടികൂടി റെയിൽവേ ട്രാക്കിൽ എത്തിച്ച് കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു. പോലീസ് എത്തിയാണ് പന്ത്രണ്ടുകാരനെ രക്ഷിച്ചത്.