
സ്വന്തം ലേഖകൻ
ദൃശ്യം 2′ എന്ന വന്‍ ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ‘ട്വല്‍ത്ത് മാന്‍’ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്24 മണിക്കൂറിനുള്ളില്‍ നടക്കുന്ന ഒരു കഥയാണ് ചിത്രം പറയുന്നത്. സിനിമ ഒടിടി റിലീസായി ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെയാണ് പ്രദര്‍ശനത്തിനെത്തുക.
ഇപ്പോളിതാ, ആകാംക്ഷയുണര്‍ത്തി ചിത്രത്തിന്റെ ടീസര്‍ എത്തിയിരിക്കുകയാണ്. മോഹന്‍ലാല്‍ തന്നെയാണ് ടീസര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ റിലീസ് ചെയ്തത്. പൊതു ജീവിതം, സ്വകാര്യ ജീവിതം, രഹസ്യ ജീവിതം എന്നീ ഒരു വ്യക്തിയുടെ മൂന്ന് തരത്തിലുള്ള ജീവിതങ്ങളുടെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ടീസറില്‍ നിന്ന് ലഭിക്കുന്ന സൂചന.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരൂമ്ബാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
കെ ആര്‍ കൃഷ്ണകുമാറാണ് തിരക്കഥ ഒരുക്കിയത്.
അനുശ്രീ, അദിതി രവി, ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ്, വീണ നന്ദകുമാര്‍, ശിവദ നായര്‍, ഉണ്ണി മുകുന്ദന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.