video
play-sharp-fill

വിവാഹ ആഘോഷം കളറാക്കുന്നതിനും കഞ്ചാവ്; വില്പനക്കായി കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ സൂക്ഷിച്ചതിന് ശനിയാഴ്ച മാത്രം കോട്ടയം ജില്ലയിൽ രജിസ്റ്റർ ചെയ്ത‌ത്‌ 12 കേസുകൾ; ആകെ 12 പ്രതികളിൽ 2 പേർ അന്യ സംസ്ഥാന തൊഴിലാളികൾ

Spread the love

കോട്ടയം: ജില്ലയിൽ ലഹരി വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള പോലീസ് നടപടികൾ ശക്തമായി തുടരുന്നു. ഇതിന്റെ ഫലമായി വിവിധ പോലീസ് സ്റ്റേഷനുകളിലായി ശനിയാഴ്ച ഒരു ദിവസം മാത്രം 12 കേസുകളാണ് റിപ്പോർട്ട് ചെയ്തു.

പ്രതികളിൽ ഒരാളൊഴികെ എല്ലാവരും വില്പനക്കായി കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ സൂക്ഷിച്ചവരാണ്. മണിമല, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, പാമ്പാടി, തിടനാട്, ചിങ്ങവനം, ഗാന്ധിനഗർ, തലയോലപ്പറമ്പ് സ്റ്റേഷനുകളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തത്.

തലയോലപ്പറമ്പിലാണ് വിവാഹ ആഘോഷം കളറാക്കുന്നതിന് സൂക്ഷിച്ച കഞ്ചാവ് പിടിച്ചെടുത്തത്. ആകെ 12 പ്രതികളിൽ 2 പേർ അന്യ സംസ്ഥാന തൊഴിലാളികളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലഹരി വ്യാപനം തടയുന്നതിനുള്ള പരിശോധനകൾ ശക്തമാക്കാനാണ് തീരുമാനമെന്ന് ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് എ ഐപിഎസ് അറിയിച്ചു.