പുലര്‍ച്ചെ തുടങ്ങിയ പരിശോധനയിൽ മദ്യപിച്ച്‌ ബസോടിച്ചത് 12 ഡ്രൈവര്‍

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : പുലർച്ചെ അഞ്ചിനു തുടങ്ങിയ പരിശോധനയിൽ 409 വാഹനങ്ങൾ പരിശോധിച്ചു.മദ്യപിച്ച്‌ വാഹനമോടിച്ച ബസ് ഡ്രൈവരെ പിടികൂടി പൊലീസ്. എറണാകുളം റൂറല്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് മദ്യപിച്ച്‌ വാഹനം ഓടിച്ച പന്ത്രണ്ട് ബസ് ഡ്രൈവര്‍മാരെ പിടികൂടിയത്.ഇതില്‍ പത്ത് പേര്‍ സ്കൂള്‍ വാഹനം ഓടിച്ചവരാണെന്നും പൊലീസ് അറിയിച്ചു. അങ്കമാലിയില്‍ അഞ്ച് ഡ്രൈവര്‍മാരെയാണ് പിടികൂടിയത്. ഇതില്‍ മൂന്നുപേര്‍ സ്കൂള്‍-കോളേജ് വാഹനങ്ങള്‍ ഓടിച്ചവരാണ്.

വടക്കേക്കരയില്‍ മദ്യപിച്ച്‌ വാഹനമോടിച്ച മൂന്ന് ഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുത്തു. പറവൂരും കോടനാടും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ രണ്ട് ഡ്രൈവര്‍മാരെ മദ്യപിച്ച്‌ വാഹനമോടിച്ചതിന് പിടികൂടി. പുലര്‍ച്ചെ അഞ്ചിന് തുടങ്ങി 409 വാഹനങ്ങള്‍ പരിശോധിച്ചു.മദ്യപിച്ച്‌ വാഹനമോടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്ത് പ്ലസ് ടു പഠനത്തിനൊപ്പം ലേണേഴ്‌സ് ലൈസന്‍സും നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ ഇക്കാര്യം വ്യക്തമാക്കിയിരിക്കുകയാണ് ഗതാഗതമന്ത്രി ആന്‍റണി രാജു. പ്ലസ്ടു പരീക്ഷ പാസായവര്‍ക്ക് ലേണേഴ്സ് ടെസ്റ്റ് ഒഴിവാക്കി നേരിട്ട് ലൈസൻസ് എടുക്കാവുന്ന പദ്ധതി പരിഗണനയിലാണെന്ന് ആന്റണി രാജു പറഞ്ഞു.

റോഡ് സുരക്ഷാ അവബോധം സ്കൂള്‍ തലത്തില്‍ തന്നെ ആരംഭിക്കുന്നതിന് മുന്നോടിയായി ഹയര്‍ സെക്കൻഡറി വിഭാഗം പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ പരിഗണിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള പുസ്തകങ്ങള്‍ തയ്യാറാക്കി കഴിഞ്ഞതായും മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും സമര്‍പ്പിച്ചതായും മന്ത്രി വ്യക്തമാക്കി.