കോട്ടയം ജില്ലയിൽ നാളെ (12/07/2025) പാമ്പാടി,വാകത്താനം,ഗാന്ധിനഗർ തുടങ്ങി വിവിധ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം ജില്ലയിൽ നാളെ (12/07/2025) പാമ്പാടി,വാകത്താനം,ഗാന്ധിനഗർ തുടങ്ങി വിവിധ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന സാൻഞ്ചോസ്, അണ്ണാടിവയൽ, അണ്ണാടിവയൽ ചർച്ച്, ഇല്ലിവളവ് എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ 5.00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാളികകടവ്, എൻജിനീയറിങ് കോളേജ്, താന്നിമൂട് , ചൂരച്ചിറ , പന്നിത്തടം എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, കസ്തൂർബാ, ഡോവ് ഇമേജസ്, ആറാട്ടുകടവ്, അമ്പലം, പാറപ്പുറം എന്നീ ട്രാൻസ്ഫോമറുകളുടെ കീഴിൽ വരുന്ന കൺസ്യൂമറുകൾക്ക് രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മന്നത്തു കടവ് ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 8.30 മണി മുതൽ വൈകിട്ട് 5:30 വരെയും അമ്പലക്കോടി ട്രാൻസ്‌ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങുന്നതാണ്.

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കുറ്റിയ്ക്കുന്ന്, പത്തായക്കുഴി, കടുവാക്കുഴി, എരുമപ്പെട്ടി, വെണ്ണാശ്ശേരി , ഈസ്റ്റേൺ റബ്ബേഴ്സ് ട്രാൻസ്ഫോമറുകളിൽ നാളെ ) ഭാഗികമായി വൈദ്യുതി മുടങ്ങും

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എം ഒ സി ,മന്ദിരം കോളനി, ട്രൈൻവില്ല, ആനത്താനം എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്

നാളെ ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷനിൽ
DYNE
ട്രാൻസ്‌ഫോർമറിന്റപരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5മണി വരെ വൈദ്യുതി മുടങ്ങും

നാളെ പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മുണ്ടുപാലം, മാർക്കറ്റ്, സിവിൽ സ്റ്റേഷൻ പരിധിയിൽ രാവിലെ 9.30 മുതൽ 1.00pm വരെ ഭാഗികമായി സപ്ലൈ മുടങ്ങും.

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷനിൽ നിന്നുള്ള അറിയിപ്പ്

ഈരാറ്റുപേട്ട ബ്ലോക്ക് ഓഫിസിൽ നിന്ന് ആവശ്യപ്പെട്ടതിൻ പ്രകാരം ബ്ലോക്ക് ഓഫീസ് വളപ്പിൽ അപകടകരമായി നിൽക്കുന്ന മരം മുറിച്ചു മാറ്റുന്ന ആവശ്യത്തിലേക്കായി സമീപത്ത്കൂടി പോകുന്ന ഇലക്ട്രിക് ലൈൻ ഓഫ് ചെയ്യേണ്ടതായി വരുന്നതിനാൽ നാളെ രാവിലെ 9am മുതൽ വൈകുന്നേരം 5pm വരെ അരുവിത്തുറ ആർക്കേഡ്, അൽഫോൻസാ സ്കൂൾ, ബ്ലോക്ക് റോഡ്, ആശുപത്രിപ്പടി, കോടതി, മന്തക്കുന്ന്, എന്നീ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങുന്നതായിരിക്കും.