ലക്ഷങ്ങൾ വിലയുള്ള മയക്കുമരുന്നുമായി ബംഗളൂരുവിൽ നിന്ന് തലസ്ഥാനത്തേക്ക്: 118 ഗ്രാം എംഡിഎംഎ യുമായി മൂന്ന് യുവാക്കൾ പിടിയിൽ

Spread the love

 

തിരുവനന്തപുരം: അമരവിള എക്സൈസ് ചെക്ക്പോസ്റ്റിൽ 118 ഗ്രാം എംഡിഎംഎ യുമായി മൂന്ന് യുവാക്കളെ എക്സൈസ് പിടികൂടി. തിരുവനന്തപുരം കരിപ്പൂർ സ്വദേശി സജു സൈജു (21), ആര്യനാട് സ്വദേശി ആദിത്യൻ (21), പൂവച്ചൽ സ്വദേശി ദേവൻരാജ് (22) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

 

ബെംഗളൂരുവിൽ നിന്നും കഴക്കൂട്ടത്തേയ്ക്ക് വന്ന സ്വകാര്യ ബസിൽ നിന്നാണ് ഇവരെ പിടികൂടിയത്. സംശയം തോന്നി യുവാക്കളെ പരിശോധിച്ചപ്പോഴാണ് ബാഗിൽ ഒളിപ്പിച്ച മയക്കുമരുന്ന് കണ്ടെത്തിയത്. വിപണിയിൽ ലക്ഷങ്ങൾ വില വരുന്ന മയക്കുമരുന്നാണ് പിടികൂടിയത്.

 

എക്സൈസ് ഇൻസ്പെക്ടർ ബിനോയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്)മാരായ രാധാകൃഷ്ണൻ, ജസ്റ്റിൻ രാജ്, സിവിൽ എക്സൈസ് ഓഫീസർമാരായ അലക്സ്, വിപിൻദാസ് എന്നിവർ എക്സൈസ് സംഘത്തിലുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group