video
play-sharp-fill

അനധികൃത വില്‍പ്പനയ്ക്ക് സൂക്ഷിച്ചിരുന്ന118 കുപ്പി വിദേശ മദ്യം പിടിച്ചെടുത്തു; ഭര്‍ത്താവ് ഓടി രക്ഷപ്പെട്ടു; ഭാര്യ അറസ്റ്റില്‍ 

അനധികൃത വില്‍പ്പനയ്ക്ക് സൂക്ഷിച്ചിരുന്ന118 കുപ്പി വിദേശ മദ്യം പിടിച്ചെടുത്തു; ഭര്‍ത്താവ് ഓടി രക്ഷപ്പെട്ടു; ഭാര്യ അറസ്റ്റില്‍ 

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: അനധികൃത വില്‍പ്പനയ്ക്ക് സൂക്ഷിച്ചിരുന്ന 118 കുപ്പി വിദേശ മദ്യം പിടിച്ചെടുത്ത് എക്സൈസ് വകുപ്പ്.ശക്തികുളങ്ങര സ്വദേശി ശ്രീകുമാറും ഭാര്യ സരിതയും ചേര്‍ന്നാണ് മദ്യ വില്‍പ്പന നടത്തിയിരുന്നത്. എന്നാല്‍ എക്സൈസ് സംഘത്തെ കണ്ടപ്പോള്‍ വാവ എന്ന വിളിപ്പേരുള്ള ശ്രീകുമാര്‍ വാഹനം ഉപേക്ഷിച്ച്‌ ഓടി രക്ഷപ്പെടുകയായിരുന്നു. ഭാര്യ സരിതയെ എക്‌സൈസ് അറസ്റ്റ് ചെയ്തു.

കൊല്ലം ഐബി പിഒ ശ്രീകുമാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് വിദേശ മദ്യം പിടിച്ചെടുത്തത്. ശ്രീകുമാറിന്റെ വാഹനത്തില്‍ നിന്നും വീടിനുള്ളില്‍ നിന്നുമാണ് മദ്യ ശേഖരം കണ്ടെടുത്തത്. ആകെ 59 ലിറ്റര്‍ മദ്യമാണ് പിടിച്ചെടുത്തിരിക്കുന്നത്. ശ്രീകുമാറിനെ രണ്ടാം പ്രതിയായി കേസ് രജിസ്റ്റര്‍ ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊല്ലം റേഞ്ച് ഓഫീസിലെ അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) വിനോദ് ശിവറാമിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ജ്യോതി, ബിനു ലാല്‍, വിഷ്ണു രാജ്, ശ്യാംകുമാര്‍, ജോജോ, രാജി, ഹൈവേ പട്രോള്‍ ഡ്രൈവര്‍ വിശ്വനാഥന്‍ എന്നിവരും പങ്കെടുത്തു.