കൂട്ടുകാരോടൊത്ത് കളിക്കാൻ പോയത് ഇഷ്ടപ്പെട്ടില്ല; പതിനൊന്നുകാരനായ മകനെ ഇരുമ്പ് കമ്പി ചൂടാക്കി പൊള്ളലേൽപ്പിച്ചു; കുട്ടിയുടെ തുടയിലും കാൽമുട്ടിന് താഴെയും പൊള്ളലേറ്റു; കുട്ടിയുടെയും അമ്മയുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതി അറസ്റ്റിൽ

Spread the love

കൊല്ലം: കൊല്ലം പത്തനാപുരത്ത് മകനെ ഇരുമ്പ് കമ്പി ചൂടാക്കി പൊള്ളലേൽപ്പിച്ച അച്ഛൻ അറസ്റ്റിൽ.

കൂട്ടുകാരോടൊത്ത് കളിക്കാൻ പോയെന്ന് പറഞ്ഞ് പ്രകോപിതനായാണ് പത്തനാപുരം കാരമ്മൂട് സ്വദേശി വിൻസുകുമാർ മകനെ ഉപദ്രവിച്ചത്.

കുട്ടിയുടെ തുടയിലും കാൽമുട്ടിന് താഴെയും സാരമായി പൊള്ളലേറ്റു. പതിനൊന്നുകാരനായ മകനിൽ നിന്നും അമ്മയിൽ നിന്നും മൊഴിയെടുത്ത ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടി പത്തനാപുരത്തെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.