
11 വയസ്സുകാരിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി: ജനലിൽ കെട്ടിയ റിബൺ കഴുത്തിൽ കുരുങ്ങിയ നിലയിൽ, അന്വേഷണം ആരംഭിച്ച് പോലീസ്
തിരുവനന്തപുരം: ശ്രീകാര്യം പൗഡികോണത്ത് പതിനൊന്ന് വയസ്സുകാരിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പൗഡികോണം സുഭാഷ് നഗറിലാണ് ജനലിൽ കെട്ടിയ റിബൺ കഴുത്തിൽ കുരുങ്ങിയ നിലയിൽ കണ്ടെത്തിയത്. കുട്ടികൾ കളിക്കുന്നതിനിടെ സംഭവിച്ചതാവാമെന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവമുണ്ടായത്. മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്താണ് സംഭവം. ഇളയ കുട്ടിയാണ് വിവരം അയൽവാസികളെ അറിയിച്ചത്. ഉടൻ തന്നെ അയൽക്കാരെത്തി റിബൺ മുറിച്ച് കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ഗുരുതരാവസ്ഥയിൽ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുട്ടി മരിക്കുകയായിരുന്നു. അതേസമയം, സംഭവത്തിൽ ശ്രീകാര്യം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0