
ബക്കറ്റിലെ വെള്ളത്തിൽ വീണ് പതിനൊന്ന് മാസം പ്രായമായ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം; അപകടം കുഞ്ഞിന് ഭക്ഷണമുണ്ടാക്കാന്‍ അമ്മ അടുക്കളയില്‍ പോയപ്പോൾ
സ്വന്തം ലേഖകൻ
കാസർഗോഡ്: ബക്കറ്റിലെ വെള്ളത്തിൽ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. പതിനൊന്ന് മാസം പ്രായമായ കുഞ്ഞാണ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചത്.
കാസർഗോഡ് അമ്പലത്തറ ഇരിയ അബ്ദുൾ ജബ്ബാറിന്റെ മകൻ മുഹമ്മദ് റിസയാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. കുഞ്ഞിന് ഭക്ഷണമുണ്ടാക്കാൻ അമ്മ അടുക്കളയിൽ പോയ സമയത്താണ് കുഞ്ഞ് വെള്ളം നിറയെ ഉണ്ടായിരുന്ന ബക്കറ്റിലെ വെള്ളത്തിൽ വീണത്.
ശബ്ദം കേട്ട് തിരികെ എത്തിയ അമ്മ വെള്ളത്തിൽ മുങ്ങിയ നിലയിലാണ് കുഞ്ഞിനെ കണ്ടത്. ബഹളം കേട്ട് എത്തിയ ബന്ധുക്കൾ ചേർന്ന് കുഞ്ഞിനെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെയായിരുന്നു കുഞ്ഞിന്റെ മുത്തശ്ശിയുടെ മരണം. പിന്നാലെ എത്തിയ ദുരന്ത വാർത്ത കെട്ട ഞെട്ടലിലാണ് നാട്ടുകാരും കുടുംബക്കാരും.
Third Eye News Live
0
Tags :